ഗോളടി തുടര്‍ന്ന് ഹാലണ്ട്, തീയായി ഡോകു; സിറ്റിക്ക് മുന്നില്‍ തകർന്നടിഞ്ഞ് ലിവര്‍പൂള്‍

സിറ്റിക്ക് വേണ്ടി എര്‍ലിങ് ഹാലണ്ട്, നികോ ഗോണ്‍സാലസ്, ജെറമി ഡോകു എന്നിവര്‍ വലകുലുക്കി.

ഗോളടി തുടര്‍ന്ന് ഹാലണ്ട്, തീയായി ഡോകു; സിറ്റിക്ക് മുന്നില്‍ തകർന്നടിഞ്ഞ് ലിവര്‍പൂള്‍
dot image

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ തകര്‍ത്തെറിഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി. എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ ആധികാരികവിജയമാണ് സിറ്റി സ്വന്തമാക്കിയത്. സിറ്റിക്ക് വേണ്ടി എര്‍ലിങ് ഹാലണ്ട് ഗോളടി തുടർന്നപ്പോള്‍ നികോ ഗോണ്‍സാലസ്, ജെറമി ഡോകു എന്നിവരും വലകുലുക്കി.

മത്സരത്തിന്റെ തുടക്കം തന്നെ ലിവർപൂളിനെതിരെ കൃത്യമായ ആധിപത്യം പുലർത്താൻ സിറ്റിക്ക് സാധിച്ചു. 13-ാം മിനിറ്റിൽ എർലിങ് ഹാലണ്ട് പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും 29-ാം മിനിറ്റിൽ ഹാലണ്ട് തന്നെ സിറ്റിയുടെ ആദ്യ​ഗോൾ നേടി. മാത്യൂസ് നൂനസിന്റെ അസിസ്റ്റാണ് ഈ ​ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നിക്കോളാസ് ഗോൺസാലസിലൂടെ സിറ്റി ലീഡ് ഇരട്ടിയാക്കി.

രണ്ടാംപകുതിയിലും സിറ്റി ആക്രമണം തുടർന്നു. മികച്ച പ്രകടനം പുറത്തെടുത്ത ജെറമി ഡോകുവും അക്കൗണ്ട് തുറന്നു. 63-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെ ‍ഡോകു ലിവർപൂളിന്റെ വലവുലുക്കി.

Content Highlights: Premier League 2025-26: Haaland, Doku, Gonzalez Score As Manchester City Thrash Liverpool

dot image
To advertise here,contact us
dot image