

മേജർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജ ഇന്നാണ് നടന്നത്. ഓപ്പറേഷൻ സിന്ദൂറിന്റെ കഥ ആസ്പദമാക്കിയ 'പഹൽഗാം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പൂജ മൂകാംബികാ ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്. ചിത്രത്തിലെ നായകൻ മോഹൻലാൽ ആണെന്നതിൽ ഒരു വിവരവുംഇതുവരെ ലഭിച്ചിട്ടില്ല. പക്ഷേ ഇപ്പോഴിതാ മോഹൻലാൽ ആരാധകരും മറ്റ് സിനിമാപ്രേമികളും മേജർ രവിയുടെ ഒപ്പം സിനിമ ചെയ്യണ്ട എന്ന നിലയിലാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നത്.
Fans’ voices are loud and clear.#BoycottMajorRavi is currently trending in India.
— Southwood (@Southwoodoffl) November 9, 2025
& Hopefully, @Mohanlal will rethink his decision.#Mohanlal pic.twitter.com/g1SPxR0LXJ
#BoycottMajorRavi Trending 📈
— Kerala Trends (@KeralaTrends2) November 9, 2025
Mohanlal fans boycott director Major Ravi’s next movie starring #Mohanlal. pic.twitter.com/xq3ruKq5PR
'മേജർ രവിയെ ബഹിഷ്കരിക്കുക…' എന്ന പേരിൽ ഒരു ഹാഷ്ടാഗ് വരെ സോഷ്യൽ മീഡിയയിൽ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ എന്റർടൈൻമെന്റ് വിഭാഗത്തിൽ രണ്ടാം സ്ഥാനത്താണ് ഈ ഹാഷ്ടാഗ് നിൽക്കുന്നത്. ഇത്രയും ആളുകൾ മേജർ രവിയുടെ സിനിമയെ ബഹിഷ്കരിക്കുന്നുണ്ടെങ്കിൽ അതിന് ഒരു കാരണം ഉണ്ടെന്നാണ് മറ്റുള്ളവർ പറയുന്നത്. സ്‌ക്രിപ്റ്റ് പൂജ പൂർത്തിയായതോടെ, സിനിമയുടെ ചിത്രീകരണത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
'കീർത്തിചക്ര' ഉള്‍പ്പെടെയുള്ള ഒട്ടേറെ ദേശസ്നേഹ സിനിമകളിലൂടെ ശ്രദ്ധേയനായ മേജർ രവി തന്‍റെ അതുല്യമായ യാഥാർത്ഥ്യബോധവും സിനിമാറ്റിക് കാഴ്ചപ്പാടും 'പഹൽഗാം' മുഖേന വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാനൊരുങ്ങുകയാണ്. ഓപ്പറേഷൻ സിന്ദൂറും ഓപ്പറേഷൻ മഹാദേവും പ്രചോദനമാക്കി എത്തുന്ന ചിത്രം അതിശക്തമായ ആക്ഷനും വികാരഭരിതമായ കഥയും ചേർന്ന ഒരു ദൃശ്യാനുഭവമായിരിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
ഛായാഗ്രഹണം: എസ്. തിരുനാവുക്കരാസു, എഡിറ്റിംഗ്: ഡോൺ മാക്സ്, സംഗീതം: ഹർഷവർധൻ രമേശ്വർ, പ്രൊഡക്ഷൻ ഡിസൈൻ: വിനീഷ് ബംഗ്ലാൻ, മേക്കപ്പ്: റോണെക്സ് സേവ്യർ, ആക്ഷൻ ഡയറക്ഷൻ: കേച ഖംഫഖ്ഡീ, സെക്കൻഡ് യൂണിറ്റ് ക്യാമറ: അർജുൻ രവി, പിആർഒ ആതിര ദിൽജിത്ത്.
Content Highlights: Boycott Major Ravi hashtag went viral all over India