'26-ാം വയസ്സിൽ വിർജിനിറ്റി നഷ്ടപ്പെട്ടു, നിങ്ങളുടെ കുടുംബത്തിലെ ഒരാളുമായി അടുപ്പത്തിലായിരുന്നു'; ജാൻവിയോട് കരൺ

ബോളിവുഡിലെ മിക്ക സോഷ്യൽ മീഡിയ പേജുകളിൽ ഈ വീഡിയോ ആണ് ഇപ്പോൾ ട്രെൻഡിങ്.

'26-ാം വയസ്സിൽ വിർജിനിറ്റി നഷ്ടപ്പെട്ടു, നിങ്ങളുടെ കുടുംബത്തിലെ ഒരാളുമായി അടുപ്പത്തിലായിരുന്നു'; ജാൻവിയോട് കരൺ
dot image

കരൺ ജോഹറിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയയും ജാൻവി കപൂറും. ടു മച്ച് വിത്ത് കാജോൾ ആൻഡ് ട്വിങ്കിളിന്റെ ഏറ്റവും പുതിയ എപ്പിസോഡിലാണ് ഈ വെളിപ്പെടുത്തൽ നടന്നത്. ഗെയിം സെഗ്‌മെന്റിനിടെ ഒരു അപകീർത്തികരമായ സത്യവും, ഒരു നുണയും പറഞ്ഞ ശേഷം അത് സത്യമാണോ നുണയാണോ എന്ന് അവർ കണ്ടുപിടിക്കാമെന്ന് കരൺ ജോഹറിനോട് പറഞ്ഞു. ഒട്ടും താമസമില്ലാതെ കരൺ 26-ാം വയസ്സിൽ തന്റെ വിർജിനിറ്റി നഷ്ടപ്പെട്ടെന്നും ജാൻവിയുടെ കുടുംബത്തിലെ ഒരാളുമായി അടുപ്പത്തിലായിരുന്നുവെന്നും പറഞ്ഞു. തലയിൽ കൈവെച്ച് ഞെട്ടലോടെയാണ് ജാൻവി ഇത് കേട്ടത്. ഉടനെ ട്വിങ്കിൾ പറഞ്ഞു ബോണി കപൂർ ആകാതിരിക്കട്ടെ എന്ന് ശേഷം കാജോളും ട്വിങ്കിളും ഏത് ശരി, തെറ്റ് എന്ന് പറഞ്ഞു.

കരൺ ആദ്യം പറഞ്ഞത് ശരിയാണെന്നും രണ്ടാമത് പറഞ്ഞത് നുണയാണെന്നും നിങ്ങളുടെ കുടുംബത്തിലെ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും പറഞ്ഞു. ഇത് കേട്ടതൊടെ ജാൻവി ദൈവത്തിന് നന്ദിയെന്ന് പറയുന്നതും വീഡിയോയിൽ കാണാം. ബോളിവുഡിലെ മിക്ക സോഷ്യൽ മീഡിയ പേജുകളിൽ ഈ വീഡിയോ ആണ് ഇപ്പോൾ ട്രെൻഡിങ്. വീഡിയോയിൽ കരൺ ആദ്യം പറഞ്ഞത് വെച്ചാണ് പ്രചരിക്കുന്നത്. എന്നാൽ അതിന്റെ മുഴുവൻ ഭാഗം കാണാത്ത ആളുകൾ അദ്ദേഹത്തെയും റിയാലിറ്റി ഷോയേയും വിമർശിച്ച് രംഗത്തെത്തുന്നുണ്ട്.

ഒക്ടോബർ 23നാണ് ഈ എപ്പിസോഡ് ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്തത്. ജാൻവിയുടെ വ്യക്തിജീവിതത്തെക്കുറിച്ചും ഈ എപ്പിസോഡിൽ സംസാരിച്ചിരുന്നു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ ചെറുമകനായ ശിഖർ പഹാരിയയുമായി ഇപ്പോൾ പ്രണയബന്ധത്തിൽ ആണെന്നും സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടായിരുന്നിട്ടും പ്രണയത്തോടുള്ള തന്റെ സമീപനം നടി തുറന്ന് പറഞ്ഞതിൽ സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹമായിരുന്നു.

Content Highlights: karan johar shocks janhvi kapoor with his scandalous revelation

dot image
To advertise here,contact us
dot image