
മലയോരത്തിന്റെ കരുത്തും ആക്ഷൻ ത്രില്ലറിന്റെ തീവ്രതയും ഒരുമിപ്പിച്ച് ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ്സംവിധാനം ചെയ്യുന്നവരവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജോജുവിന്റെ പിറന്നാൾ ദിനമായ ഇന്ന് പുറത്തിറങ്ങി. സുരേഷ് ഗോപിയടക്കമുള്ള നിരവധി താരങ്ങൾ പിറന്നാളാശംസകളോടെ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ പോസ്റ്റർ ഷെയർ ചെയ്തു.
ജീപ്പിന്റെ പൊട്ടിയ ഗ്ലാസുകൾക്കിടയിലൂടെ തീക്ഷണമായി നോക്കുന്ന ജോജുവാണ് പോസ്റ്ററിലുള്ളത്. 'Game of survival' എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങിയ പോസ്റ്റർ സിനിമയുടെ ഭാവങ്ങളെല്ലാം ഉൾക്കൊള്ളുന്നുണ്ട്. ആ കണ്ണുകൾ കണ്ടാലറിയാം ഇതൊരു വരവ് തന്നെയായിരിക്കും എന്നാണ് പോസ്റ്ററിന് താഴെ വരുന്ന കമന്റുകൾ.
മലയോര മേഖലയുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന സിനിമയാണ് വരവ്. പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻഎന്ന കഥാപാത്രത്തിന്റെ ജീവിത പോരാട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വരവ് ഒരു ജോജു മാജിക് കാണിച്ചുതരും എന്ന് ഫസ്റ്റ് ലുക്കിലൂടെ ഉറപ്പിക്കാം. വാണി വിശ്വനാഥും ചിത്രത്തിൽ ജോജുവിനൊപ്പം എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മികച്ച ആക്ഷൻ രംഗങ്ങൾ പ്രതീക്ഷിക്കാം.
ആക്ഷൻ സിനിമകളിലുള്ള ഷാജി കൈലാസിന്റെ സംവിധാന പാടവം ജോജുവിന്റെ കരുത്താർന്ന കഥാപാത്രാഭിനയവും കൂടി ചേർന്ന് പ്രേക്ഷകർക്കൊരു വ്യത്യസ്ത അനുഭവമായിരിക്കുംവരവ്.
ജോജു ജോർജ്-ഷാജി കൈലാസ് കോമ്പിനേഷൻ ഇതാദ്യമായാണ് ഒരുമിക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നു. ജോമി ജോസഫാണ് കോ-പ്രൊഡ്യൂസർ. ആക്ഷൻ സർവൈവൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മുൻനിര സ്റ്റണ്ട് മാസ്റ്റർമാരായ അൻപ് അറിവ്, സ്റ്റണ്ട് സിൽവ, കലൈ കിംഗ്സ്റ്റൺ, ജാക്കി ജോൺസൺ, ഫീനിക്‌സ് പ്രഭു, കനൽക്കണ്ണൻ എന്നിവർ ഒരുക്കുന്ന വമ്പൻ ആക്ഷൻ രംഗങ്ങളുണ്ട്.
ജോജുവിന്റേതായി വലതുവശത്തെ കള്ളൻ, ആശ, ഡീലക്‌സ് തുടങ്ങിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജോജുവിനെ നായകനാക്കി സംവിധായകരായ ജോഷിയും ഭദ്രനും ഒരുക്കുന്ന ചിത്രങ്ങളും പണിപ്പുരയിലാണ്. തമിഴിൽ ജോജു നായകനായി എത്തുന്ന ചിത്രത്തിന്റെ അറിയിപ്പുകൾ ഉടൻ വരുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ജോജുവിന്റെ ബോളിവുഡ് അരങ്ങേറ്റവും ഈ വർഷം ഉണ്ടാകും.
വരവ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത മലയാളത്തിന്റെ പ്രിയ നടിയായ സുകന്യയുടെ തിരിച്ചുവരവ് ആണ്. മുരളി ഗോപി, അർജുൻ അശോകൻ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ,ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൽ, കോട്ടയം രമേഷ്, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മൂന്നാർ, മറയൂർ, തേനി, കോട്ടയം എന്നീ ലൊക്കേഷനുകളിലായി 70 ദിവസങ്ങൾ കൊണ്ട് വരവിന്റെ ചിത്രീകരണം പൂർത്തിയാകും.
ഷാജി കൈലാസിന്റെ മികച്ച വിജയങ്ങൾ നേടിയ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ എ കെ സാജനാണ് ഈ ചിത്രത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം - എസ്. ശരവണൻ. എഡിറ്റർ ഷമീർ മുഹമ്മദ്. കലാസംവിധാനം സാബു റാം . മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ- സമീറ സനിഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്.പി ആർ ഒ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് - ഹരി തിരുമല.ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്. ഓഫ് ലെെന്‍ പബ്ലിസിറ്റി -ബ്രിങ്‌ഫോർത്ത്.
Content Highlights: Joju George - Shaji Kailas movie Varavu first look out