മോശം സിനിമയെന്ന് ആദ്യ റിവ്യൂസ്, ഇന്ന് പ്രദീപ് രംഗനാഥൻ സിനിമയെ കടത്തിവെട്ടി; ട്രെൻഡായി തെലുങ്ക് ചിത്രം

നേരത്തെ സിനിമയുടെ പോസ്റ്ററിലെ മമ്മൂട്ടി റഫറൻസ് വൈറലായിരുന്നു

മോശം സിനിമയെന്ന് ആദ്യ റിവ്യൂസ്, ഇന്ന് പ്രദീപ് രംഗനാഥൻ സിനിമയെ കടത്തിവെട്ടി; ട്രെൻഡായി തെലുങ്ക് ചിത്രം
dot image

നിരവധി ആരാധകരുള്ള തെലുങ്ക് നടനാണ് കിരൺ അബ്ബാവരം. ആക്ഷൻ കോമഡി എന്റർടൈനർ ആയ 'കെ റാമ്പ്' ആണ് ഇപ്പോൾ പുറത്തുവന്ന കിരണിന്റെ ചിത്രം. ഇപ്പോഴിതാ ഏവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് സിനിമ ബോക്സ് ഓഫീസിൽ കാഴ്ചവെക്കുന്നത്. പുറത്തിറങ്ങി രണ്ട് ദിവസങ്ങൾ കഴിയുമ്പോൾ 8 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ.

ഇന്ത്യയിൽ നിന്ന് അഞ്ച് കോടിയോളമാണ് സിനിമ നേടിയിരിക്കുന്നത്. ആദ്യ ദിനങ്ങളിൽ വലിയ നെഗറ്റീവ് റിവ്യൂസ് ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. സിനിമയിലെ കോമഡികൾ ക്രിഞ്ച് ആണെന്നും വളരെ മോശമാണ് സിനിമയെന്നുമായിരുന്നു അഭിപ്രായങ്ങൾ. എന്നാൽ പതിയെ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും കുതിപ്പ് തുടരാൻ ആരംഭിച്ചു. ഇപ്പോൾ തെലുങ്കിൽ പ്രദീപ് രംഗനാഥൻ ചിത്രം ഡ്യൂഡിനെയും മറികടന്നാണ് സിനിമ മുന്നേറുന്നത്. നേരത്തെ സിനിമയുടെ പോസ്റ്ററിലെ മമ്മൂട്ടി റഫറൻസ് വൈറലായിരുന്നു. കേരളത്തിൽ വെച്ച് നടക്കുന്ന കഥയാണ് കെ റാമ്പ്. അതുകൊണ്ട് തന്നെ ചിത്രത്തിൽ നിരവധി മലയാള സിനിമ റഫറൻസുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. കൂവപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ വെച്ചായിരുന്നു സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും.

നേരത്തെ നടൻ പ്രദീപിനെക്കുറിച്ച് കിരൺ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. പ്രദീപ് രംഗനാഥന്റെ സിനിമകൾക്ക് തെലുങ്കിൽ വലിയ വരവേൽപ്പാണ് ലഭിക്കുന്നതെന്നും എന്നാൽ തന്റെ സിനിമകൾക്ക് തമിഴിൽ സ്ക്രീൻ ലഭിക്കുന്നില്ലെന്നും താരം പറഞ്ഞു.'പ്രദീപ് രംഗനാഥന്റെ സിനിമകൾ തെലുങ്കിൽ ഇറങ്ങുമ്പോൾ ഒരുപാട് സ്ക്രീനുകൾ ലഭിക്കുന്നു. എന്നാൽ എന്റെ സിനിമയായ 'ക' തമിഴിൽ റിലീസ് ചെയ്യാൻ ശ്രമിച്ചപ്പോൾ സ്ക്രീനുകൾ തരാൻ കഴിയില്ലെന്നാണ് അവർ പറഞ്ഞത്. അതൊരു നല്ല സിനിമ ആണെന്നാണ് എന്റെ വിശ്വാസം അതുകൊണ്ടാണ് അത് തമിഴിലും ഇറക്കണമെന്ന് ഞാൻ കരുതിയത്. തെലുങ്കിൽ പോലും എനിക്ക് അധികം സ്ക്രീനുകൾ ലഭിച്ചില്ല. തുടർന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് തമിഴ്നാട്ടിൽ എനിക്ക് സിനിമ റിലീസ് ചെയ്യാൻ സാധിച്ചത് അതും വെറും 10 സ്‌ക്രീനിൽ മാത്രം', കിരൺ അബ്ബാവരം പറഞ്ഞു.

നടൻ്റെ ഈ വാക്കുകൾക്ക് പിന്നാലെ സോഷ്യൽ മീഡയയിൽ നിരവധി ട്രോളുകളാണ് ഉയർന്നത്. ആദ്യ പ്രദീപിനെ പോലെ വിജയ സിനിമകൾ ചെയ്യൂ അപ്പോൾ സ്ക്രീനുകൾ താനേ ലഭിക്കുമെന്നാണ് പലരും എക്സിൽ കുറിക്കുന്നത്. ഈ നടൻ ആരാണെന്ന് പോലും അറിയില്ലെന്നാണ് മറ്റു ചിലർ കുറിക്കുന്നത്.

Content Highlights: Telugu film K Ramp trends at box office

dot image
To advertise here,contact us
dot image