കഴക്കൂട്ടത്ത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മധുര സ്വദേശി ബെഞ്ചമിന്‍; സിസിടിവിയില്‍ വരാതിരിക്കാന്‍ കുട

തെരുവില്‍ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് സ്ഥിരം രീതിയാണെന്നും പൊലീസ് പറഞ്ഞു.

കഴക്കൂട്ടത്ത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മധുര സ്വദേശി ബെഞ്ചമിന്‍; സിസിടിവിയില്‍ വരാതിരിക്കാന്‍ കുട
dot image

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മധുര സ്വദേശിയായ ബെഞ്ചമിനാണെന്ന് പൊലീസ്. 35 വയസുള്ള ബെഞ്ചമിന്‍ ഹോസ്റ്റലില്‍ കയറും മുന്‍പ് സമീപത്തെ മൂന്ന് വീടുകളില്‍ മോഷണശ്രമം നടത്തി.

സിസിടിവിയില്‍ വരാതിരിക്കാന്‍ ഒരു വീട്ടില്‍ നിന്ന് കുട എടുത്ത് മുഖം മറച്ച് ഹോസ്റ്റലില്‍ കയറി. ഒരിടത്തു നിന്നു തൊപ്പിയും മറ്റൊരു വീട്ടില്‍ നിന്ന് ഹെഡ് ഫോണും എടുത്തു. പൊലീസ് പിന്തുടര്‍ന്നെത്തിയപ്പോള്‍ കുറ്റിക്കാട്ടില്‍ക്കയറി. ഡാന്‍സാഫ് സംഘം സംഘം സാഹസികമായാണ് ബെഞ്ചമിനെ കീഴ്‌പ്പെടുത്തിയത്. തെരുവില്‍ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് സ്ഥിരം രീതിയാണെന്നും പൊലീസ് പറഞ്ഞു.

ഒക്ടോബര്‍ പതിനേഴിനാണ് ഐടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പ്രതി പീഡിപ്പിച്ചത്. മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളംവെച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Story Highlights: Madurai native Benjamin is the accused in the case of attacking a woman in Kazhakoottam

dot image
To advertise here,contact us
dot image