
ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നടന്മാരുടെ ലിസ്റ്റ് പുറത്തുവിട്ട ഓർമാക്സ് മീഡിയ. സെപ്റ്റംബർ മാസത്തെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. ദളപതി വിജയ്‌യെ പിന്തള്ളി പാൻ ഇന്ത്യൻ താരം പ്രഭാസ് ആണ് ലിസ്റ്റിൽ ഒന്നാമതായി ഇടം പിടിച്ചിരിക്കുന്നത്. പുഷ്പ 2 എന്ന സിനിമയിലൂടെ 1000 കോടി നേടിയ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ ആണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് ഉള്ളത്.
ആഗസ്റ്റ് മാസത്തെ ലിസ്റ്റില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ ഈ പുതിയ ലിസ്റ്റില്‍ ഇല്ല. രജനികാന്തും അക്ഷയ് കുമാറുമാണ് അത്. പകരം പവന്‍ കല്യാണും രാം ചരണുമാണ് പട്ടികയിലെ പുതിയ എന്‍ട്രി. അജിത്ത് കുമാര്‍ ആയിരുന്നു മൂന്നാം സ്ഥാനത്തായിരുന്നെങ്കിൽ ഇക്കുറി ആ സ്ഥാനം അല്ലു അര്‍ജുൻ കൈക്കലാക്കി. അജിത്ത് കുമാര്‍ അഞ്ചാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാൻ ആണ് നാലാം സ്ഥാനത്ത്. നാലാം സ്ഥാനം ആഗസ്റ്റിലും ഷാരൂഖ് ഖാന് തന്നെ ആയിരുന്നു. തെലുങ്ക് താരം മഹേഷ് ബാബു ആണ് ലിസ്റ്റിലെ ആറാം സ്ഥാനത്തുള്ള സൂപ്പർതാരം. ജൂനിയർ എൻടിആർ ഏഴാം സ്ഥാനത്തും രാം ചാരൻ എട്ടാം സ്ഥാനത്തുമാണ്.
ഒജി എന്ന സിനിമയിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയ തെലുങ്ക് സൂപ്പർതാരം പവൻ കല്യാൺ ഒൻപതാം സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്. ബോളിവുഡിന്റെ സൂപ്പർനായകൻ സൽമാൻ ഖാൻ ആണ് ലിസ്റ്റിൽ അവസാന സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്ത് ആയിരുന്നു സൽമാൻ.
Ormax Stars India Loves: Most popular male film stars in India (Sep 2025) #OrmaxSIL pic.twitter.com/tv3qgkQ26q
— Ormax Media (@OrmaxMedia) October 19, 2025
അതേസമയം, ഒന്നാം സ്ഥാനത്തുള്ള പ്രഭാസിന്റേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ ദി രാജസാബ് ആണ്. പ്രഭാസിന്‍റേയും സഞ്ജയ് ദത്തിന്‍റേയും വേറിട്ട വേഷപ്പകർച്ചയോടെയുള്ള സിനിമയുടെ ട്രെയിലർ വലിയ ചർച്ചയായിരുന്നു. ടി ജി വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി ഒൻപതിന് പൊങ്കൽ റിലീസായി പുറത്തിറങ്ങും. വിഎഫ്എക്സിന് ഒരുപാട് പ്രാധാന്യമുള്ള സിനിമയാണ് ഇതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഹൊററിനൊപ്പം ആക്ഷനും കോമഡിക്കും ഒരുപോലെ സിനിമയിൽ പ്രാധാന്യമുണ്ടാകും. പ്രഭാസിന്റെ ഒരു പക്കാ ആക്ഷൻ റോൾ ആകും സിനിമയിലേത് എന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.
Content Highlights: prabhas overtakes vijay in most popular stars list