'പേടിച്ചാണ് ഞാൻ ഥാർ ഓടിച്ചത്, വിജയ്ക്ക് എന്തെങ്കിലും പറ്റിയാൽ എല്ലാവരും എന്നെ കൊല്ലും'; മാത്യു തോമസ്

അടുത്ത് വിജയ് ആയതിനാൽ അദ്ദേഹത്തിന് എന്തെങ്കിലും പറ്റുമോ എന്ന ടെൻഷനിൽ ആയിരുന്നുവെന്നും മാത്യു പറഞ്ഞു

'പേടിച്ചാണ് ഞാൻ ഥാർ ഓടിച്ചത്, വിജയ്ക്ക് എന്തെങ്കിലും പറ്റിയാൽ എല്ലാവരും എന്നെ കൊല്ലും'; മാത്യു തോമസ്
dot image

വിജയ്‌ക്കൊപ്പം ലിയോയിൽ അഭിനയിച്ച അനുഭവം പങ്കുവെച്ച് നടൻ മാത്യു തോമസ്. ഥാർ ഓടിക്കുന്ന ആദ്യ ഷോട്ടിൽ തനിക്ക് ഭയങ്കര പേടിയായിരുന്നുവെന്നും അടുത്ത് വിജയ് ആയതിനാൽ അദ്ദേഹത്തിന് എന്തെങ്കിലും പറ്റുമോ എന്ന ടെൻഷനിൽ ആയിരുന്നുവെന്നും നടൻ പറഞ്ഞു. പേർളി മാണിക്ക് നൽകിയ അഭിമുഖത്തിലാണ് മാത്യു ഇക്കാര്യം പറഞ്ഞത്.

'ലിയോയിൽ എന്റെ ആദ്യ ഷോട്ട് വിജയ് സാറിന്റെ ഒപ്പം ഥാറിൽ പോകുന്നതാണ്. എനിക്ക് ആ സമയത്ത് വെളുത്തയിട്ട ഡ്രൈവിങ് അറിയില്ല, കൂടാതെ എന്റെ കൂടെ ഇരിക്കുന്നത് വിജയ് എവിടെയെങ്കിലും പോയി ഇടിച്ച് എന്തെങ്കിലും അദ്ദേഹത്തിന് പറ്റിയാൽ എല്ലാവരും എന്നെ കൊല്ലും. ആ പേടിയിലാണ് ഞാൻ വണ്ടി ഓടിച്ചത്, എന്തോ ഭാഗ്യത്തിന് ഒരു കുഴപ്പവുമില്ലാതെ അത് ചെയ്തു. ഞങ്ങൾ ഒരുമിച്ച് സീൻ ചെയ്യുമ്പോൾ ചിരിക്കും എനിക്ക് ചിരി വരുമ്പോൾ വിജയ് സാർ ചിരിക്കും, അവസാനം ലോകേഷ് വന്നിട്ട് നിങ്ങൾ ചിരിച്ച് കഴിഞ്ഞിട്ട് ഞങ്ങൾ ഷോട്ട് എടുക്കാമെന്ന് പറഞ്ഞു', മാത്യു തോമസ് പറഞ്ഞു.

അതേസമയം, ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന നൈറ്റ് റൈഡേഴ്‌സ് ആണ് മാത്യുവിന്റെ വരാനിരിക്കുന്ന ചിത്രം. ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നെല്ലിക്കാംപോയിൽ എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: Mathew Thomas talks about vijay and experience in leo movie

dot image
To advertise here,contact us
dot image