വിജയ്‌യെ വെല്ലുന്ന ഡാൻസുമായി സൂര്യ; സായ് അഭ്യങ്കറിൻ്റെ സംഗീതത്തിൽ 'കറുപ്പി'ലെ ആദ്യ ഗാനം പുറത്ത്

ഈ സിനിമയ്ക്ക് മേൽ ആരാധകരും പ്രേക്ഷകരും വലിയ പ്രതീക്ഷയാണ് വെക്കുന്നത്

വിജയ്‌യെ വെല്ലുന്ന ഡാൻസുമായി സൂര്യ; സായ് അഭ്യങ്കറിൻ്റെ സംഗീതത്തിൽ 'കറുപ്പി'ലെ ആദ്യ ഗാനം പുറത്ത്
dot image

നടിപ്പിന്‍ നായകന്‍ സൂര്യ നായകനാവുന്ന ആര്‍ ജെ ബാലാജി ചിത്രമാണ് കറുപ്പ്. ഒരു പക്കാ മാസ്സ് ഫെസ്റ്റിവൽ സിനിമയാകും കറുപ്പ് എന്ന സൂചനയാണ് ഇതുവരെ പങ്കുവെച്ച അപ്ഡേറ്റുകളിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനം പുറത്തുവന്നിരിക്കുകയാണ്. 'ഗോഡ് മോഡ്' എന്നാരംഭിക്കുന്ന ഗാനത്തിന്റെ സംഗീതം ഒരുക്കിയത് സായ് അഭ്യങ്കർ ആണ്. ഒരു പക്കാ ഫെസ്റ്റിവൽ വൈബിൽ അടിച്ചുപൊളി മൂഡിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ ഗംഭീര ഡാൻസും വീഡിയോയിൽ കാണാവുന്നതാണ്.

വിഷ്ണു ഇടവൻ ആണ് ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്. ഗാന മുത്തു, സായ് അഭ്യങ്കർ എന്നിവർ ചേർന്നാണ് ഗാനം ആലപിക്കുന്നത്. വമ്പൻ ബജറ്റിലാണ് ഗാനം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ലിറിക്കൽ വീഡിയോ നൽകുന്നത്. സൂര്യ ആരാധകർക്ക് സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷയാണുള്ളത്. അതുമാത്രമല്ല ഇക്കൊല്ലം തമിഴ് സിനിമയ്ക്ക് വലിയ ഹിറ്റുകൾ ഒന്നും തന്നെ ലഭിച്ചിട്ടും ഇല്ല. അതുകൊണ്ട് തന്നെ ഈ സിനിമയ്ക്ക് മേൽ ആരാധകരും പ്രേക്ഷകരും വലിയ പ്രതീക്ഷയാണ് വെക്കുന്നത്. എല്‍ കെ ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക എന്ന റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നതെന്നും പറയപ്പെടുന്നു.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്. വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്.

നിരവധി ഗംഭീര ചിത്രങ്ങള്‍ക്ക് പിന്നിലെ ലെന്‍സ്മാന്‍ ജി കെ വിഷ്ണു ദൃശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. കലൈവാനന്‍ ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. അത്ഭുതകരമായ ആക്ഷന്‍ കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ മുഴുവന്‍ വിസ്മയിപ്പിച്ച മൂന്ന് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ അന്‍ബറിവ്, വിക്രം മോര്‍ ജോഡികളാണ് കറുപ്പിലെ ഉയര്‍ന്ന നിലവാരമുള്ള ആക്ഷന്‍ സീക്വന്‍സുകള്‍ നിര്‍വഹിച്ചിരിക്കുന്നത്. അവാര്‍ഡ് ജേതാവായ പ്രൊഡക്ഷന്‍ ഡിസൈനര്‍ അരുണ്‍ വെഞ്ഞാറമൂടാണ് ഈ വലിയ ചിത്രത്തിനായി ഗംഭീരമായ സെറ്റുകള്‍ രൂപകല്‍പ്പന ചെയ്തത്.

Content Highlights: Suriya film Karuppu new song out now

dot image
To advertise here,contact us
dot image