
ഐഎസ്‌ബി എപിജെ ഇന്റർ-ജൂനിയർ സ്കൂൾ ക്വിസ് മത്സരത്തിന്റെ ആറാം സീസണിൽ ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐഎസ്‌ബി) ഒന്നാം സ്ഥാനം നേടി വീണ്ടും അക്കാദമിക മികവ് തെളിയിച്ചു. ഒക്ടോബർ 16നു വ്യാഴാഴ്ച നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ആരിസ് റെഹാൻ മൂസയും ഫാബിയോൺ ഫ്രാങ്കോ ഫ്രാൻസിസും അടങ്ങുന്ന ഇന്ത്യൻ സ്‌കൂൾ ടീമാണ് ചാമ്പ്യന്മാരായത്.
ശിവം ത്രിപാഠിയും ദിവിത് സിങ്ങും ഉൾപ്പെട്ട ന്യൂ മില്ലേനിയം സ്കൂൾ ടീം ഒന്നാം റണ്ണർ അപ്പ് സ്ഥാനം നേടി. സാമുവൽ ജേക്കബ് സാമും ദിയ അരുണും ഉൾപ്പെട്ട ന്യൂ ഹൊറൈസൺ സ്കൂൾ ടീമിനാണ് രണ്ടാം റണ്ണർഅപ്പ് ബഹുമതി. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ദീപം തെളിയിച്ചതോടെയാണ് പരിപാടി ആരംഭിച്ചത്.
ഷൂറ കൗൺസിലിലെ സർവീസസ് കമ്മിറ്റി ഡെപ്യൂട്ടി ഹെഡ് എച്ച്.ഇ. തലാൽ മുഹമ്മദ് അൽമന്നൈ മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഭരണസമിതി അംഗം (പ്രോജക്ട്സ് & മെയിന്റനൻസ്) മിഥുൻ മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ സന്നിഹിതരായിരുന്നു.
ഐഎസ്ബി എപിജെ ഇന്റർ-ജൂനിയർ സ്കൂൾ ക്വിസ് മത്സരം - സീസൺ 6 സ്പോൺസർ ചെയ്തത് മാക്മില്ലൻ എഡ്യൂക്കേഷനും മദർകെയറുമാണ്. ടൈറ്റിൽ സ്പോൺസറായ മദർകെയറിനെ പ്രതിനിധീകരിച്ച് എആർജി മാർക്കറ്റിംഗ് മാനേജർ വിവേക് സാഗറും മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ് സുബിൻ ഫിലിപ്പും പങ്കെടുത്തു. മാക്മില്ലൻ എജുക്കേഷനെ പ്രതിനിധീകരിച്ച് റീജിയണൽ സെയിൽസ് ഹെഡ് രഞ്ജിത്ത് മേനോൻ, സീനിയർ മാനേജർ-സെയിൽസ് (മിഡിൽ ഈസ്റ്റ്) ഗൗരവ് ചതുർവേദി എന്നിവരും സന്നിഹിതരായിരുന്നു.
ക്വിസ് മാസ്റ്റർ ശരത് മേനോനാണ് മത്സരം നയിച്ചത്, അദ്ദേഹത്തിന്റെ ആകർഷകമായ ചോദ്യങ്ങളും ചലനാത്മകമായ അവതരണവും പ്രേക്ഷകരെ ആകർഷിച്ചു. പൊതുവിജ്ഞാനം, ശാസ്ത്രം, കായികം, സമകാലിക കാര്യങ്ങൾ, യുക്തിസഹമായ ന്യായവാദം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ റൗണ്ടുകളിൽ ഉണ്ടായിരുന്നു.
പ്രീ-ഫൈനൽ റൗണ്ടിൽ ആകെ പതിമൂന്ന് സ്കൂളുകൾ പങ്കെടുത്തു. ആറ് സ്കൂളുകൾ ഗ്രാൻഡ് ഫിനാലെയ്ക്ക് യോഗ്യത നേടിയിരുന്നു. ഇബ്ൻ അൽ-ഹൈതം ഇസ്ലാമിക് സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ, ഇന്ത്യൻ സ്കൂൾ, ബഹ്റൈൻ പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗത പ്രസംഗം നടത്തി. സ്കൂൾ ബാൻഡും സ്കൗട്ടും മുഖ്യാതിഥിയെ വേദിയിലേക്ക് ആനയിച്ചു. അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ നന്ദി പറഞ്ഞു.
Content Highlights: ISB APJ Inter-Junior School Quiz, Indian school wins the title