മദ്രാസിയിലെ നായകൻ 6 മണിയ്ക്ക് സെറ്റിൽ എത്തിയിട്ട് എന്തായി? മുരുഗദോസിനെ പരിഹസിച്ച് സൽമാൻ ഖാൻ

'ഞാൻ 9 മണി ഒക്കെ ആകുമ്പോൾ സമയം തെറ്റിച്ചു സെറ്റിൽ വരുന്നത് കൊണ്ടാണ് പടത്തിന്റെ ഔട്ട്പുട്ട് മോശം ആയതെന്നണ് മുരുഗദോസ് സാർ ഈയിടെ പറഞ്ഞിരുന്നത്'

മദ്രാസിയിലെ നായകൻ 6 മണിയ്ക്ക് സെറ്റിൽ എത്തിയിട്ട് എന്തായി? മുരുഗദോസിനെ പരിഹസിച്ച് സൽമാൻ ഖാൻ
dot image

സല്‍മാന്‍ ഖാനെ നായകനാക്കി തമിഴ് സംവിധായകനായ എ ആര്‍ മുരുഗദോസ് ഹിന്ദിയിലൊരുക്കിയ ചിത്രമായിരുന്നു സിക്കന്ദര്‍. വലിയ ഹൈപ്പോടെ എത്തിയ ചിത്രം പക്ഷെ തിയേറ്ററില്‍ പരാജയമായിരുന്നു. സിനിമയുടെ പരാജയത്തിന് ശേഷം സംവിധായകൻ ഒരു അഭിമുഖത്തിൽ ചിത്രീകരണ സമയത്ത് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഇതിൽ പ്രധാനം സൽമാനെക്കുറിച്ച് പറഞ്ഞ കാര്യമായിരുന്നു.

സിനിമയുടെ ചിത്രീകരണ സമയത്ത് സല്‍മാന്‍ ഖാന് സുരക്ഷാ ഭീഷണിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഏറെ വൈകിയാണ് നടൻ സെറ്റിൽ എത്തിയിരുന്നത്. പല ഭാഗങ്ങളും രാത്രിയായിരുന്നു ചിത്രീകരിച്ചിരുന്നത്. ഇതും സിനിമയുടെ പരാജയത്തിന് കാരണമാണെന്നാണ് മുരുഗദോസ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ മുരുഗദോസ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽക്കുകയാണ് സൽമാൻ ഖാൻ.

ബിഗ് ബോസ് 19'-ൻ്റെ 'വീക്കെൻഡ് കാ വാർ' എപ്പിസോഡിനിടെ, അഭിനയിച്ചതിൽ ഖേദിക്കുന്ന സിനിമകളെക്കുറിച്ച് കൊമേഡിയൻ രവി ഗുപ്തയുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സൽമാൻ ഖാൻ. തന്റെ പുതിയ സിനിമകളിൽ ഒന്നും ഖേദം തോന്നിയിട്ടില്ലെന്ന് പറഞ്ഞ നടൻ സിക്കന്ദർ സിനിമയിൽ ഖേദം ഉണ്ടെന്ന് ആരാധകർ പറയുണ്ടെങ്കിലും ആ സിനിമയിലും നിരാശ തോന്നിയിട്ടില്ലെന്ന് പറഞ്ഞു.

'സിക്കന്ദറിന്റെ കഥ വളരെ മികച്ചത് ആയിരുന്നു. പക്ഷെ ഞാൻ 9 മണി ഒക്കെ ആകുമ്പോൾ സമയം തെറ്റിച്ചു സെറ്റിൽ വരുന്നത് കൊണ്ടാണ് പടത്തിന്റെ ഔട്ട്പുട്ട് മോശം ആയതെന്നണ് മുരുഗദോസ് സാർ ഈയിടെ പറഞ്ഞിരുന്നത്. തുടക്കത്തിൽ 'സിക്കന്ദർ' മുരുഗദോസിൻ്റേതും സാജിദ് നദിയാവാലയുടേതുമായിരുന്നു, എന്നാൽ പിന്നീട് സാജിദ് രക്ഷപ്പെട്ടു. അതിനുശേഷം, മുരുഗദോസ് സ്വന്തം നാട്ടിൽ പോയി മദ്രാസി എന്നൊരു സിനിമ ചെയ്തു. അതിലെ നടൻ 6 മണിക്ക് സെറ്റിൽ എത്തുമായിരുന്നു. അതൊരു വലിയ സിനിമയാണ്. സിക്കന്ദറിനേക്കാൾ വലിയ ബ്ലോക്ക് ബസ്റ്റർ,' സൽമാൻ ഖാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

Also Read:

ശിവകാർത്തികേയനെ നായകനാക്കി മുരുഗദോസ് ഒരുക്കിയ ചിത്രമായിരുന്നു മദ്രാസി. ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രം തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം ആയിരുന്നില്ല നേടിയത്. 150 കോടിയ്ക്ക് മുകളിൽ ബജറ്റുള്ള മദ്രാസി തിയേയറ്ററിൽ നിന്ന് 100 കോടിക്കടുത്ത് കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ 200 കോടി ബജറ്റിൽ ഒരുങ്ങിയ സിക്കന്ദര്‍ 176 കോടിയോളം കളക്ഷൻ നേടിയതാണ് റിപ്പോർട്ടുകൾ ഉണ്ട്.

Content Highlights: Salman Khan trolls Sikandar director AR Murugadoss

dot image
To advertise here,contact us
dot image