ലാലേട്ടൻ എവിടെയുണ്ടോ അവിടെയാണ് ആൾക്കൂട്ടം; അബുദാബിയിലെ ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയ നടനെ കാണാൻ ജനസാഗരം

ഫോണുകൾ ഉയർത്തി പിടിച്ച് സ്റ്റേജിന് ചുറ്റും ആയിരങ്ങളാണ് മോഹൻലാലിനെ കാണാൻ ഒത്തു ചേർന്നത്

ലാലേട്ടൻ എവിടെയുണ്ടോ അവിടെയാണ് ആൾക്കൂട്ടം; അബുദാബിയിലെ ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയ നടനെ കാണാൻ ജനസാഗരം
dot image

ആരാധകർ ഏറെയുള്ള നടൻ ആണ് മോഹൻലാൽ എന്ന് പ്രേത്യകം പറയേണ്ട ആവശ്യം ഇല്ല. ഈ വർഷം ഇറങ്ങിയ നടന്റെ സിനിമകൾ എല്ലാം തന്നെ ഹിറ്റുകൾ ആയിരുന്നു. മോഹൻലാലിനെ ഒരു നോക്ക് കാണാൻ ആഗ്രഹിക്കാത്ത ആരാധകർ ഉണ്ടാവില്ല. ഇപ്പോഴിതാ അബുദാബിയിൽ ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയ നടനെ കാണാൻ എത്തിയ ജനസാഗരമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. ഫോണുകൾ ഉയർത്തി പിടിച്ച് സ്റ്റേജിന് ചുറ്റും ആയിരങ്ങളാണ് ഒത്തു ചേർന്നത്.

അതേസമയം, രാവണപ്രഭുവിന്റെ ജൈത്രയാത്ര തിയേറ്ററുകളിൽ തുടരുകയാണ്. റീ റിലീസ് സിനിമകളുടെ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് മോഹൻലാൽ ചിത്രം. റീലീസ് ചെയ്ത് രണ്ട് ദിവസം പൂർത്തിയാകുമ്പോൾ 2 കോടിക്കടുത്താണ് സിനിമയുടെ കളക്ഷൻ. റീലീസ് ചെയ്ത് ആദ്യ ദിവസം 70 ലക്ഷം ആയിരുന്നു സിനിമയുടെ കളക്ഷൻ എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ടാം ദിവസം 72 ലക്ഷത്തിലധികം സിനിമ നേടിയിട്ടുണ്ടെന്നാണ് സൂചന. അങ്ങനെ ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് ചിത്രം സ്വന്തമാക്കിയിരിക്കുന്നത് 1.42 കോടിയാണ്. വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ ഉയരാനാണ് സാധ്യത.

ഗംഭീര ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.

അതേസമയം, നേരത്തെ റീ റിലീസിന് എത്തിയ മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും നേടിയത്. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്പൻ ഓളമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

Content Highlights:  Crowds gather to see Mohanlal at the inauguration at Abu Dhabi

dot image
To advertise here,contact us
dot image