
മിന്നൽ മുരളി, ഭ്രമയുഗം, ലോക തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കോസ്റ്റ്യൂം ഡിസൈനർ ആണ് മെൽവി ജെ. മിന്നൽ മുരളി സിനിമയിൽ കോസ്റ്റ്യൂം ഡിസൈൻ ചെയ്തതിന് ഇദ്ദേഹത്തിന് ആ വർഷത്തെ സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു. ഇപ്പോഴിതാ താൻ അവാർഡ് വാങ്ങാൻ പോയപ്പോൾ ധരിച്ച വസ്ത്രത്തിനെക്കുറിച്ച് പറയുകയാണ് മെൽവി. അന്ന് കറുപ്പ് വസ്ത്രമോ മാസ്‌കോ ധരിക്കാൻ പാടില്ലായിരുന്നു എന്നാൽ താൻ ഡിസൈൻ ചെയ്തിരുന്നത് പൂർണ ബ്ലാക്ക് വസ്ത്രമായിരുന്നുവെന്ന് മെൽവി പറഞ്ഞു. പിന്നീട് അതിന് പുറത്തുകൂടി ഒരു ബ്ലാക്ക് ലയറിങ് നൽകിയെന്നും ഈ വസ്ത്രം കണ്ട് മുഖ്യമന്ത്രി നോക്കി നിന്നുവെന്നും മെൽവി പറഞ്ഞു. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഞാൻ സ്റ്റേറ്റ് അവാർഡ് വാങ്ങാൻ പോയപ്പോൾ ധരിച്ച കോസ്റ്റ്യൂമിനെക്കുറിച്ചാണ് പറയാൻ ഉള്ളത്. ആ സമയത് ബ്ലാക്ക് വസ്ത്രമോ ബ്ലാക്ക് മാസ്‌കോ ധരിക്കാൻ പാടില്ല എന്നുണ്ടായിരുന്നു. ആ സമയത്തതാണ് സ്റ്റേറ്റ് അവാർഡ് വരുന്നത്. ഞാൻ ഡിസൈൻ ചെയ്ത വെച്ചിരുന്നത് ബ്ലാക്ക് ആയിരുന്നു. ബ്ലാക്കും റെഡും ആക്കി പിന്നീട്. കോസ്റ്റ്യൂമിന്റെ പേരിൽ എന്നെ അവാർഡ് വേദിയിൽ കയറ്റില്ലേ എന്ന പേടികൊണ്ടാണ് ഒരു റെഡ് ഓവർ കോട്ട് ചെയ്തത്. ആദ്യം ഒരു ഗ്ലൗൺ ധരിച്ചാണ് പോവാൻ ഇരുന്നത് ഒരു ഫുൾ ബ്ലാക്ക്. പക്ഷെ അവിടെ എനിക്ക് അത് പറ്റിയിരുന്നില്ല. അതുകൊണ്ട് മാത്രമാണ് നിർബന്ധം കൊണ്ട് ഞാൻ റെഡ് ലയറിങ് ഇടേണ്ടി വന്നത്. അത് കഴിഞ്ഞിട്ട് ഏറ്റവും ചീത്ത വിളി കേട്ടതും ഇതിന് തന്നെയായിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അവാർഡ് എന്റെ കരിയറിൽ വരുന്നതാണ്. ഞാൻ ഡിസൈനർ ആണ് അപ്പോൾ എന്റെ കോസ്റ്റ്യൂം ഇട്ട് പോകണമെന്ന് ഉണ്ടായിരുന്നു. പക്ഷെ വ്യക്തിപരമായി അറിയുന്ന പലരും ആ വസ്ത്രം വേണ്ടായിരുന്നു എന്ന് എന്നോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയോട് അവാർഡ് വാങ്ങിക്കുമ്പോൾ അങ്ങനെ വേണ്ടായിരുന്നുവെന്ന് പറഞ്ഞിരുന്നു.
പക്ഷെ അത്രയും പേർക്ക് അവാർഡ് കൊടുത്തിട്ടും പിണറായി സാർ എന്റെ കോസ്റ്റ്യൂം കണ്ട നോക്കി നിന്നു. അതിന്റെ സ്റ്റിൽ ഉണ്ട്. നല്ല രസമായിരുന്നു, സാർ മൊത്തത്തിൽ നോക്കിയിട്ട് എന്താണ് ഇത് എന്ന മട്ടിലായിരുന്നു. എന്നെ സംബന്ധിച്ച് അതൊരു അഭിമാന നിമിഷമായിരുന്നു. പക്ഷെ ആളുകൾ വിമർശിക്കുന്നുണ്ട്. സിനിമ തിയേറ്ററിൽ വരുമ്പോഴും വിമർശിക്കാറുണ്ട്,' മെൽവി ജെ പറഞ്ഞു.
Content Highlights: melwy j says the Chief Minister looked at his costume at the State Awards ceremony