ഹൃതിക് റോഷന് കൈ കൊടുത്ത് പാർവതി തിരുവോത്ത്, ബോളിവുഡിൽ കത്തിക്കയറാൻ വമ്പൻ പ്രോജക്ട്

ഹൃതിക് റോഷൻ ഒരുക്കുന്നു ബോളിവുഡ് സീരീസിൽ നായികയായി പാർവതി തിരുവോത്ത്

ഹൃതിക് റോഷന് കൈ കൊടുത്ത് പാർവതി തിരുവോത്ത്, ബോളിവുഡിൽ കത്തിക്കയറാൻ വമ്പൻ പ്രോജക്ട്
dot image

ബോളിവുഡിൽ ആരാധകർ ഏറെയുള്ള നടനാണ് ഹൃതിക് റോഷൻ. അഭിനയത്തിന് പുറമേ നിർമാണ രംഗത്തേക്ക് കൂടി ഇറങ്ങാൻ ഒരുങ്ങുകയാണ് നടൻ ഇപ്പോൾ. എച്ച്ആര്‍എക്‌സ് ഫിലിംസ് എന്ന ബാനറിന്റെ കീഴിലാണ് ഹൃത്വിക് റോഷന്‍ നിര്‍മാണം ആരംഭിക്കുന്നത്. ആമസോണ്‍ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിര്‍മിക്കുന്ന 'സ്‌റ്റോം' എന്ന വെബ് സീരീസ് ആണ് ആദ്യ നിർമാണം. സീരിസിൽ നായികയാവുന്നത് മലയാളികളുടെ പാർവതി തിരുവോത്ത് ആണ്.

മുംബൈയുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ ഒരു സംഘത്തിന്റെ അതിജീവനത്തിന്റെ കഥയാണ് സീരീസ് പറയുന്നത്. അജിത്പാല്‍ സിങ് ആണ് സീരീസിന്റെ ക്രിയേറ്ററും സംവിധായകനും. ഫ്രാങ്കോയ്‌സ് ലുണേലും സ്വാതി ദാസും അജിത്പാല്‍ സിങും ചേര്‍ന്നാണ് സീരീസ് എഴുതിയിരിക്കുന്നത്. പാര്‍വതിയ്‌ക്കൊപ്പം അലയ എഫ്, ശ്രിഷ്ടി ശ്രീവാത്സവ, സബ അസാദ്, റമ ശര്‍മ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ത്രില്ലറായാണ് സീരീസ് ഒരുങ്ങുന്നത്. ഫയര്‍ ഇന്‍ ദി മൗണ്ടെയ്ന്‍സ്, ടബ്ബര്‍ എന്നീ സീരീസുകളൊരുക്കിയ സംവിധായകനാണ് അജിത്പാല്‍ സിങ്.

സീരീസിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം, പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍, നോബഡി എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന പാർവതിയുടെ സിനിമകൾ.

Content Highlights: Hrithik Roshan to star in Bollywood series with Parvathy Thiruvoth

dot image
To advertise here,contact us
dot image