കഞ്ചാവ് ഒന്നും കൈവശം ഇല്ല എന്ന മട്ടിലാണ് ഞാൻ, മുല്ലപ്പൂവ് ആണ് പ്രശ്നം എന്ന് കരുതിയില്ല, നവ്യാ നായർ

മുല്ലപ്പൂവ് നായർ എന്നാണ് ഇപ്പോൾ എന്നെ മകൻ കളിയാക്കുന്നത്

കഞ്ചാവ് ഒന്നും കൈവശം ഇല്ല എന്ന മട്ടിലാണ് ഞാൻ, മുല്ലപ്പൂവ് ആണ് പ്രശ്നം എന്ന് കരുതിയില്ല, നവ്യാ നായർ
dot image

കഞ്ചാവ് ഒന്നും കൈവശം ഇല്ല എന്ന മട്ടിലാണ് ഞാൻ, മുല്ലപ്പൂവ് ആണ് പ്രശ്നം എന്ന് കരുതിയില്ല, നവ്യാ നായർ

മുല്ലപ്പൂവ് കൈവശം വച്ചതിന് നടി നവ്യ നായരിൽ നിന്നു ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളം പിഴയീടാക്കിയത് വലിയ വാർത്തയായിരുന്നു. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നവ്യ. ഒന്നേക്കാൽ ലക്ഷം രൂപയായിരുന്നു നടിക്ക് പിഴ വന്നത്‌. ഇപ്പോഴിതാ വിഷയത്തിൽ വിശദീകരണവുമായി എത്തുകയാണ് നവ്യാ.

'മുല്ലപ്പൂവ് നായർ എന്നാണ് ഇപ്പോൾ എന്നെ മകൻ കളിയാക്കുന്നത്. തിരുവോണം ആണെന്ന് അറിയാതെയാണ് ഞാൻ അന്ന് പരിപാടിയ്ക്ക് അഡ്വാൻസ് വാങ്ങിയത്, അന്ന് ഞാൻ ഓണം മൂഡിന് വേണ്ടി സെറ്റും മുണ്ടും മുല്ലപ്പൂവും എല്ലാം വെച്ചു. ആദ്യം ഞാൻ ഒരു പ്ലാസ്റ്റിക് മുല്ലപ്പൂവ് ആണ് വെച്ചിരുന്നത്. അമ്മ വന്നു പറഞ്ഞു അച്ഛൻ വാങ്ങി കൊണ്ട് വന്ന മുല്ലപ്പൂവ് ആണ് വെച്ച് പോയില്ലെങ്കിൽ വിഷമം വരുമെന്ന്. രണ്ട് മുളം രണ്ടായി മുറിച്ച് ഒന്ന് അങ്ങോട്ട് പോകുമ്പോഴും ഇങ്ങോട്ട് വരുമ്പോഴും വെക്കാൻ പറഞ്ഞു. അന്ന് ഫ്ലൈറ്റ് കേറും വരെ ഹാപ്പി ആയിരുന്നു.

എന്റെ ഒപ്പം ആര്യ ഉണ്ടായിരുന്നു. ബിസിനസ് ക്ലാസ് മുഴുവൻ ചേച്ചിയുടെ മുല്ലപ്പൂവിന്റെ മണമാണെന്ന് ആര്യ എന്നോട് പറഞ്ഞു. ഞാൻ സന്തോഷിച്ച് ഇരിയ്ക്കായിരുന്നു. സിംഗപ്പൂരിൽ നിന്ന് മെൽബണിലേക്കുള്ള ഫ്‌ളൈറ്റിൽ പോകുന്നു. അവിടെ നിന്ന് ഡിക്ലറേഷൻ കാർഡ് തന്നിരുന്നു. അതിൽ പൂരിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ പ്ലാന്റ് ചോദിക്കുണ്ടായിരുന്നു. ഞാൻ അതിൽ കഞ്ചാവ് എന്നാണ് പ്രതീക്ഷിക്കുന്നത്. ആ ലെവൽ ആണ് ഞാൻ ചിന്തിക്കുന്നത്. ചെറുത് ഒന്നും എന്റെ ചിന്തയിലും ഇല്ല. അവിടെ ബാൻഡ് ഒന്നും എന്റെ എടുത്ത് ഇല്ല.

മുല്ലപ്പൂവ് എന്നത് ഞാൻ മറന്നു തന്നെ പോയി. അവിടെ നിന്ന് അവർ എന്നോട് ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. ഞാൻ അക്കെ പേടിച്ചു പോയി. എന്റെ ബാഗിൽ നിന്ന് അവർക്ക് ഒന്നും കിട്ടിയില്ല. എന്നിട്ട് അവർ എന്റെ മുടിയിൽ നിന്ന് മുല്ലപ്പൂവ് അഴിക്കാൻ പറഞ്ഞു. ഞാൻ അഭിമാനത്തോടെ കേരളത്തിൽ നിന്നാണ ഓണം ആണ് മുല്ലപ്പൂവ് ആണ് എന്നൊക്കെ പറഞ്ഞു. അവർക്ക് എനിക്ക് അടിച്ചു തന്നു 1890 ഡോളർ. ഒന്നേക്കാൽ ലക്ഷം രൂപ. പിന്നീട് കുറച്ച് നേരത്തേക്ക് ചെവിയിൽ നിന്ന് പുക പോകുന്ന ഫീൽ ആയിരുന്നു. ഒരുപാട് കാല് പിടിച്ച് നോക്കി പക്ഷെ അവർക്ക് മൈൻഡ് ഇല്ലായിരുന്നു,' നവ്യാ നായർ പറഞ്ഞു. സൈനയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

Content Highlights: Actress fined for putting up jasmine flowers, gives explanation

dot image
To advertise here,contact us
dot image