യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; ഈ രാജ്യങ്ങളിൽ വിസയില്ലാതെ അവധിക്കാല ആഘോഷിക്കാം

യുഎഇ നിവാസിയോ പൗരനോ ആണെങ്കിൽ പല രാജ്യങ്ങളും വിസയില്ലാതെ തന്നെ സന്ദർശനം നടത്താം

യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; ഈ രാജ്യങ്ങളിൽ വിസയില്ലാതെ അവധിക്കാല ആഘോഷിക്കാം
dot image

യുഎഇ നിവാസിയോ രാജ്യത്തെ പൗരനോ ആണോ നിങ്ങൾ? കുറഞ്ഞ അവധി ദിവസങ്ങൾ ആഘോഷിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടോ? യുഎഇ നിവാസിയോ പൗരനോ ആയ നിങ്ങൾക്ക്, വിസയില്ലാതെ തന്നെ നിരവധി രാജ്യങ്ങളിൽ പ്രവേശിക്കാൻ കഴിയുമെന്നതാണ് ഏറ്റവും നല്ല വാർത്ത. അല്ലെങ്കിൽ അവിടെയെത്തുമ്പോൾ തന്നെ ആവശ്യമായ പേപ്പർവർക്കുകൾ പൂർത്തിയാക്കാനും സാധിക്കും.

ടിബിലിസി, ജോർജിയ

ജോര്‍ജിയയുടെ തലസ്ഥാനവും ഇവിടുത്തെ ഏറ്റവും പ്രധാന നഗരവുമായ ടിബിലിസി സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ്. ഗ്രീസ്, റഷ്യ, മിഡിൽ ഈസ്റ്റ് തുടങ്ങിയ സംസ്കാരങ്ങളുടെ ഒരു സങ്കലനമാണ് ടിബിലിസി. ഹോളി ട്രിനിറ്റി കത്തീഡ്രല്‍, റ്റാറ്റ്സ്മിന്‍ഡ പാര്‍ക്ക്, മദര്‍ ജോര്‍ജിയ കേബിള്‍ കാര്‍ യാത്ര തുടങ്ങിയവ ഈ ന​ഗരത്തിൽ സന്ദർശിക്കാം. ദുബായിൽ നിന്ന് ഏകദേശം മൂന്നര മണിക്കൂർ മാത്രമാണ് ജോർജിയയിലേക്ക് യാത്രയുള്ളത്.

മാലിദ്വീപ്

കടൽതീരവും മണൽത്തരികളും സൂര്യപ്രകാശവുമാണ് നിങ്ങൾ ആ​ഗ്രഹിക്കുന്നതെങ്കിൽ മാലിദ്വീപിലേക്കൊരു യാത്ര ആലോചിക്കാവുന്നതാണ്. അപൂർവ്വമായ സമുദ്രജീവികളെ സന്ദർശിക്കാനും ഇവിടെ കഴിയും. ഭക്ഷണം, കുട്ടികൾക്കായുള്ള ക്ലബുകൾ, വാട്ടർസ്പോർട്സ് തുടങ്ങി സഞ്ചാരികൾക്ക് ആവശ്യമായതെല്ലാം ഇവിടെ ലഭ്യമാണ്. ദുബായിൽ നിന്ന് ഏകദേശം നാല് മണിക്കൂർ 15 മിനിറ്റാണ് മാലിദ്വീപിലേക്ക് യാത്രയുള്ളത്.

തായ്ലാൻഡ്

രുചികരമായ ഭക്ഷണവും ഷോപ്പിംഗിനുമായി ഒരു സ്ഥലം തിരഞ്ഞെടുക്കേണ്ടി വന്നാൽ, അത് തായ്‌ലൻഡ് ആയിരിക്കും. കുട്ടികൾക്കൊപ്പം മണലിൽ വോളിബോളോ ഫുട്ബോളോ കളിക്കാം. ഒപ്പം കടൽത്തീരത്ത് നിന്ന് സൂര്യോദയവും അസ്തമയവും കാണുന്നതും ഇവിടുത്തെ പ്രത്യേകതയാണ്. അതിമനോഹരമായ ക്ഷേത്രങ്ങളിലേക്കും കാഴ്ചകളിലേക്കും എത്തിക്കുന്ന ധാരാളം ട്രെക്കിംഗ് പാതകളും ഇവിടെയുണ്ട്. ഏകദേശം ആറ് മണിക്കൂറാണ് ദുബായിൽ നിന്നും തായ്ലാൻഡിലേക്കുള്ള ദൂരം.

ശ്രീലങ്ക

കാറ്റേറ്റ് മുടിയിഴകൾ പാറിപ്പറക്കുമ്പോൾ ചുണ്ടിൽ വിടരുന്ന പുഞ്ചിരിയാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്ക് ശ്രീലങ്ക മികച്ചൊരു സ്ഥലമായിരിക്കും. എല്ലായിടത്തും നിറഞ്ഞുനിൽക്കുന്ന പച്ചപ്പ് ഫോട്ടോ​ഗ്രാഫിയിൽ താൽപ്പര്യമുള്ളവർക്ക് ആകർഷകമാകും.

Content Highlights: UAE mid-term break travel: Visa-free, visa-on-arrival destinations for residents

dot image
To advertise here,contact us
dot image