ഷാരൂഖാനേ കിട്ടുമോ?; ഷാരൂഖ് ഖാൻ ബൾട്ടി സിനിമ കാണണമെന്ന് ഷെയിൻ നിഗം, വൈറലായി വീഡിയോ

ഷാരൂഖ് ഖാൻ ബൾട്ടി സിനിമ കാണണമെന്ന് ഷെയിൻ നിഗം, വൈറലായി വീഡിയോ

ഷാരൂഖാനേ കിട്ടുമോ?; ഷാരൂഖ് ഖാൻ ബൾട്ടി സിനിമ കാണണമെന്ന് ഷെയിൻ നിഗം, വൈറലായി വീഡിയോ
dot image

ഷെയിൻ നിഗം നായകനായി എത്തിയ 'ബൾട്ടി' തിയേറ്ററുകൾ മികച്ച സ്വീകാര്യത ലഭിച്ച് മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമ കാണാൻ തന്നോടൊപ്പം ഇഷ്ടമുള്ള അഭിനേതാക്കളെ വിളിക്കാം എന്ന് നിർമാതാവ് പറഞ്ഞാൽ ആരെയൊക്കെ വിളിക്കുമെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ഷെയിൻ നിഗം. പേളി മാണിക്ക് നൽകിയ അഭിമുഖത്തിലാണ് ഷെയിൻ നിഗം ഈ ഫൺ ചോദ്യത്തിന് മറുപടി നൽകിയിരിക്കുന്നത്.

രൺബീർ കപൂർ, ധനുഷ്, ദുൽഖർ സൽമാൻ, വിജയ്, ഷാരൂഖ് ഖാൻ… എന്നിങ്ങനെയാണ് ഷെയിൻ നിഗം തിരഞ്ഞെടുത്ത അഭിനേതാക്കൾ. 'ഷാരൂഖാനേ കിട്ടുമേ ? .. ആഗ്രഹം പറയാലോ..' എന്നാണ് ഷെയിൻ പറഞ്ഞത്. ഇതിന് മറുപടിയായി.. ഷാരൂഖ് ജി ഇതെന്റെ സുഹൃത്താണ് ഷെയിൻ നിഗം ഫ്രം കേരള. നിങ്ങൾ ചിലപ്പോൾ ഇദ്ദേഹത്തിന്റെ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ കണ്ടിട്ടുണ്ടാകും. നിങ്ങൾ ഇയാളുടെ ബൾട്ടി എന്ന സിനിമ കണ്ടു നോക്കണം. നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാകും, നിങ്ങൾ ഇദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണം എന്നാഗ്രഹിക്കും എന്നാണ് പേളി മറുപടി നൽകിയിരിക്കുന്നത്.

ഷാരുഖാനോടായി നിങ്ങൾ ഈ സിനിമ കാണണമെന്നും ഇതൊരു കബഡി ചിത്രമാണെന്നും ഷെയിൻ നിഗം പറഞ്ഞു. ആര്യൻ ഖാൻ സംവിധനം ചെയ്ത നെറ്റ്ഫ്ലിക്സ് ചിത്രം ഒറ്റ ഇരുപ്പിന് കണ്ടുവെന്നും മികച്ചതാണെന്നും ഷെയിൻ കൂട്ടിച്ചേർത്തു. ഈ റീൽ വൈറലായി സിനിമ കാണണം എന്നും ഷെയിൻ പറഞ്ഞു.

നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ബൾട്ടി പാലക്കാട് ജില്ലയിൽ കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറയുന്നു. ‘ന്നാ താൻ കേസ് കൊട്‘ എന്ന ചിത്രത്തിന്‍റെ വൻ വിജയത്തിന് ശേഷം സന്തോഷ്‌ ടി കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബൾട്ടി. ഷെയ്ൻ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും എത്തുന്നുണ്ട്. ആദ്യ ദിനം മുതൽ ഗംഭീര പ്രതികരണം ലഭിച്ച സിനിമ തിയേറ്ററുകളിൽ മുന്നേറുകയാണ്.

Content Highlights:  Shane Nigam wants Shah Rukh Khan to watch his film, video goes viral

dot image
To advertise here,contact us
dot image