
ബോളിവുഡിൽ ഫിറ്റ്നസിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത താരങ്ങളിലൊരാളാണ് അക്ഷയ് കുമാർ. അച്ചടക്കമുള്ള ജീവിതശൈലി എപ്പോഴും പിന്തുടരുന്ന താരമാണ് അദ്ദേഹം. കൃത്യമായ ആഹാരം, ഉറക്കം, വ്യായാമം എന്നിവയാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് അക്ഷയ് പലപ്പോഴായി തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താൻ 6:30 ന് ശേഷം ഭക്ഷണം ഒന്നും കഴിക്കറിലെന്നും മദ്യം ഉപേക്ഷിച്ചിട്ട് വർഷങ്ങൾ ആയെന്നും അക്ഷയ് കുമാർ പറഞ്ഞു. എല്ലായ്‌പ്പോഴും കലോറിയോ പ്രോട്ടീനോ എണ്ണുന്ന ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു.
'ഞാൻ പോപ്‌കോൺ, ജിലേബി, ബർഫിസ് എന്നിവ എല്ലാം കഴിക്കും. എല്ലായ്‌പ്പോഴും കലോറിയോ പ്രോട്ടീനോ എണ്ണുന്ന ആളല്ല ഞാൻ. ഞാൻ ഒരു സാധാരണ വ്യക്തിയെപ്പോലെയാണ് ജീവിക്കുന്നത്. പക്ഷേ വൈകുന്നേരം 6:30 ന് ശേഷം ഒന്നും കഴിക്കാറില്ല, ഒരു ലഘുഭക്ഷണം പോലും. 20 വർഷമായി ഞാൻ ഇത് പിന്തുടരുന്നു. പാർട്ടികളിൽ, ചിലപ്പോൾ ഞാൻ ഒരു ഡ്രിങ്കിനൊപ്പം ടോസ്റ്റ് ചെയ്യുന്നതായി നടിക്കുകയോ ഒരു കഷണം കേക്ക് കഴിക്കുകയോ ചെയ്യും, പക്ഷേ എനിക്ക് അത് ആസ്വദിക്കാൻ കഴിയില്ല. വർഷങ്ങളായി ഞാൻ മദ്യം കഴിച്ചിട്ടില്ല,' അക്ഷയ് കുമാർ പറഞ്ഞു.
തന്റെ കരിയറിനെക്കുറിച്ചും അക്ഷയ് കുമാർ പറഞ്ഞു. തനിക്ക് അവസരങ്ങൾ ലഭിച്ചത് ഭാഗ്യമാണെന്നും തന്നെക്കാൾ കഴിവുള്ളവർ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'എന്നേക്കാൾ ഭംഗിയുള്ളവരും, കഴിവുള്ളവരും, അർഹതയുള്ളവരുമായ ധാരാളം ആളുകൾ ഉണ്ട്. ഞാൻ അവരെ എന്നെക്കാൾ മികച്ചവരായാന്ന് കരുതുന്നത്. പക്ഷേ അവർക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. അവിടെയാണ് ഭാഗ്യം യഥാർത്ഥത്തിൽ വരുന്നത്. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്താൻ കഴിഞ്ഞത് എനിക്ക് ഭാഗ്യമാണ്',അക്ഷയ കുമാർ പറഞ്ഞു. വിജയം 70% വും ഭാഗ്യം 30% വുമായാണ് താൻ കണക്കാക്കുന്നതെന്നും അക്ഷയ് കുമാർ പറഞ്ഞു.
Content Highlights: Akshay Kumar says he's not someone who always looks at calories or protein