ഒരു വിജയം വന്നാൽ ഒപ്പം എന്തേലും പ്രശ്‌നവും വരും, അന്നൊക്കെ എന്റെ കൂടെ ഉണ്ടായിരുന്നത് ഞാൻ മാത്രമാണ്; ഷെയിൻ നിഗം

മനുഷ്യർക്ക് പല അഭിപ്രായങ്ങളും ഉണ്ടാകും, അത് അനുസരിച്ച് നമ്മുടെ മൂഡിനെ മാറ്റാൻ ശ്രമിക്കുന്നത് ബുദ്ധിമുട്ടാണ്

ഒരു വിജയം വന്നാൽ ഒപ്പം എന്തേലും പ്രശ്‌നവും വരും, അന്നൊക്കെ എന്റെ കൂടെ ഉണ്ടായിരുന്നത് ഞാൻ മാത്രമാണ്; ഷെയിൻ നിഗം
dot image

മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള നടനാണ് ഷെയിൻ നിഗം. ഇപ്പോഴിതാ തന്റെ ഉയർച്ച താഴ്ചകളിൽ എപ്പോഴും ഒറ്റയ്ക്ക് ആയിരുന്നുവെന്ന് പറയുകയാണ് നടൻ. അതിനാൽ തന്നെ ഒറ്റപ്പെടലിനെ താൻ സ്നേഹിച്ചിരുന്നുവെന്ന് നടൻ ഷെയിൻ നിഗം തനിക്ക് ഇഷ്ടമാണെന്നും നടൻ പറഞ്ഞു. തനിക്ക് ഒരുനല്ല വിജയം വന്നാൽ ഒപ്പം തന്നെ എന്തേലും പ്രശ്‌നവും കൂടെ വരുമെന്നും ഷെയിൻ പറഞ്ഞു. പേളി മാണിക്ക് നൽകിയ അഭിമുഖത്തിലാണ് ഷെയിൻ നിഗം മനസ്സ് തുറന്നത്.

'ഞാൻ ഒറ്റയ്ക്ക് ഇരിക്കും, അതിന് അർത്ഥം ഞാൻ ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരാൾ ആണ് എന്നല്ല. ആ സമയത്ത് എന്റെ ഉള്ളിൽ ഒരു സൈലെൻസ് ഉണ്ട്, ആരോ എന്നെ നോക്കുന്നുണ്ട്. ആ നോക്കി കൊണ്ട് ഇരിയ്ക്കുന്ന ആളെ മനസാക്ഷി അല്ലെങ്കിൽ ദൈവം ആയി ഞാൻ കാണുന്നു. ആ മനസാക്ഷിയുടെ മുന്നിൽ മാത്രമേ ഞാൻ ജീവിക്കുന്നുള്ളൂ. കാരണം, മനുഷ്യർക്ക് പല അഭിപ്രായങ്ങളും ഉണ്ടാകും, അത് അനുസരിച്ച് നമ്മുടെ മൂഡിനെ മാറ്റാൻ ശ്രമിക്കുന്നത് ബുദ്ധിമുട്ടാണ്. ആവശ്യമില്ലാതെ ഓവർ തിങ്ക് ചെയ്യും ഡിപ്രസ്സ്‌ഡ് ആവും. പല പ്രശ്നങ്ങളും ഉണ്ടാകും.

ഓരോ വ്യകതിയും ഒറ്റയ്ക്കാണ്. എന്റെ കൂടെയുള്ള ഒറ്റപെടലിനെ ഞാൻ മുറുക്കെ പിടിക്കുന്നുണ്ട് ഇപ്പോൾ. കാരണം അത്രയധികം അങ്ങനെ ഇരിയ്‌ക്കേണ്ട അവസ്ഥ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്റെ അച്ഛന്റെ മരണം മുതൽ കൂട്ടിയാൽ എനിക്ക് അന്ന് 21 വയസാണ്. 19 വയസിൽ ഞാൻ പടം ചെയ്തു പക്ഷെ സിനിമ ഇറങ്ങിയത് കുറച്ച് കഴിഞ്ഞിട്ടാണ്. അത് കഴിഞ്ഞു കുറച്ച് കഴിഞ്ഞപ്പോഴേക്കും വാപ്പച്ചി പോയി. പിന്നെ എന്റെ ജീവിതം ഞാൻ എന്തൊക്കെയോ ചെയ്യുകയായിരുന്നു. എനിക്ക് കൃത്യമായി അറിയില്ല എന്താ ചെയ്തതെന്ന്.

എനിക്ക് ഒരു നല്ല വിജയം കിട്ടും അപ്പോൾ തന്നെ എന്തേലും പ്രശ്നം വരും വീണ്ടും ഒരു വിജയം വരും വീണ്ടും പ്രശ്നം വരും. എന്നെ ഉരുക്കി ഉരുക്കി എടുക്കുന്ന ഒരു അവസ്ഥയാണ്. അന്നൊക്കെ എന്റെ കൂടെ ഉണ്ടായിരുന്നത് ഞാൻ മാത്രമാണ്. വേറെ ആരേലും ഉണ്ടോ. ആ അവസ്ഥയാണ് എന്റെ ഗുരു. ആ വിഷമങ്ങളും വേദനകളുമാണ് എന്റെ ഗുരു. അതാണ് സത്യം,' ഷെയിൻ നിഗം പറഞ്ഞു.

അതേസമയം, ഷെയിൻ നിഗം നായകനായി എത്തിയ 'ബൾട്ടി' തിയേറ്ററുകൾ മികച്ച സ്വീകാര്യത ലഭിച്ച് മുന്നേറുകയാണ്. ആദ്യ ദിനം മുതൽ ഗംഭീര പ്രതികരണം ലഭിച്ച ചിത്രത്തിൽ ഒരു വലിയ താരനിര തന്നെയുണ്ട്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ചിത്രം പാലക്കാട് ജില്ലയിൽ കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറയുന്നു. ‘ന്നാ താൻ കേസ് കൊട്‘ എന്ന ചിത്രത്തിന്‍റെ വൻ വിജയത്തിന് ശേഷം സന്തോഷ്‌ ടി കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബൾട്ടി. ഷെയ്ൻ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും എത്തുന്നുണ്ട്.

Content Highlights: Actor Shane Nigam says he loved isolation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us