ഇതുവരെ കണ്ടതല്ല, ഇനി കാണാൻ പോകുന്നതാണ് പൂരം; ആസിഫ് അലിയുടെ 'ടിക്കി ടാക്ക' ഫസ്റ്റ് ലുക്ക് നാളെ

ഒരു പക്കാ മാസ് ആക്ഷൻ പടമായിരിക്കും ടിക്കി ടാക്ക എന്ന സൂചനയാണ് നേരത്തെ പുറത്തുവന്ന ടീസർ നൽകിയത്

ഇതുവരെ കണ്ടതല്ല, ഇനി കാണാൻ പോകുന്നതാണ് പൂരം; ആസിഫ് അലിയുടെ 'ടിക്കി ടാക്ക' ഫസ്റ്റ് ലുക്ക് നാളെ
dot image

ആസിഫ് അലിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടിക്കിടാക്ക. രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ പാക്ക്ഡ് ചിത്രത്തിനായി വലിയ ബോഡി ട്രാൻസ്‌ഫോർമേഷനാണ് ആസിഫ് നടത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

ഏവരും കാത്തിരുന്ന പോസ്റ്റർ നാളെ അണിയറപ്രവർത്തകർ പുറത്തുവിടും. 'BIGGER BOLDER DEADLIER ' എന്ന ടാഗ്ലൈനോടെയാണ് സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. നേരത്തെ സിനിമയെക്കുറിച്ച് ആസിഫ് പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. 'കുറച്ചധികം ഫിസിക്കൽ സ്ട്രെയിൻ എടുക്കേണ്ട സിനിമയാണ് ടിക്കി ടാക്ക. അതുകൊണ്ട് ഒറ്റ സ്ട്രെച്ചിന് ആ സിനിമ ഷൂട്ട് ചെയ്തു പോകാൻ കഴിയില്ല. ഞങ്ങൾ ഒരു 10 - 15 ദിവസം ഷൂട്ട് ചെയ്യുകയാണെങ്കിൽ അടുത്ത അഞ്ച് ദിവസം ബ്രേക്ക് എടുക്കും. അല്ലാതെ ഒറ്റയടിക്ക് ഷൂട്ട് ചെയ്‌താൽ തീർന്ന് പോകും. വലിയ വാഗ്ദാനങ്ങൾ ഒന്നും ഞാൻ സിനിമയെക്കുറിച്ച് തരുന്നില്ല. കാരണം നമ്മൾ രാവിലെ 6 മണിക്കൊക്കെ എഴുന്നേറ്റ് പോയി കണ്ട വലിയ സിനിമകളൊക്കെ നെഗറ്റീവ് ഇമ്പാക്റ്റ് ആണ് തന്നിട്ടുള്ളത്. ഞാൻ ഇതുവരെ ചെയ്യാത്ത ഒരു സിനിമ, ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമ ആണ് ടിക്കി ടാക്ക. അതിന്റെ ഏറ്റവും നല്ല വേർഷന് വേണ്ടിയിട്ടാണ് ടിക്കി ടാക്ക ട്രൈ ചെയ്യുന്നത്', ആസിഫ് അലി പറഞ്ഞു.

ഒരു പക്കാ മാസ് ആക്ഷൻ പടമായിരിക്കും ടിക്കി ടാക്ക എന്ന സൂചനയാണ് നേരത്തെ പുറത്തുവന്ന ടീസർ നൽകിയത്. പ്രേക്ഷകർക്ക് നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് നൽകണമെന്ന ഉദ്ദേശത്തോടെ ഒരുക്കുന്ന സിനിമയാണ് ടിക്കി ടാക്കയെന്നും തന്റെ കെജിഎഫ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് അതെന്നുമാണ് ടിക്കി ടാക്കയെക്കുറിച്ച് ആസിഫ് അലി ഒരു അഭിമുഖത്തിൽ പറഞ്ഞത്. ബോളിവുഡിൽ വമ്പൻ നിർമാതാക്കളായ ടി സീരീസ്, പനോരമ സ്റ്റുഡിയോസും സിനിമയുടെ നിർമാണ പങ്കാളികളാണ്. ബോളിവുഡ് ദൃശ്യത്തിന്റെ സംവിധായകനായ അഭിഷേക് പാതക്കും സിനിമയുടെ നിർമാതാക്കളിൽ ഒരാളാണ്.

Content Highlights: Tiki Takka first look from tomorrow

dot image
To advertise here,contact us
dot image