ഇനി ലാലേട്ടനുമായുള്ള കോമ്പിനേഷൻ സീൻ, അതിന് ശേഷം മമ്മൂക്ക നാട്ടിൽ എത്തും; രമേശ് പിഷാരടി

തിരക്കിലും രമേശ് പിഷാരടിയ്ക്ക് ജന്മദിനാശംസകൾ നേരാൻ മമ്മൂട്ടി മറന്നിട്ടില്ല

ഇനി ലാലേട്ടനുമായുള്ള കോമ്പിനേഷൻ സീൻ, അതിന് ശേഷം മമ്മൂക്ക നാട്ടിൽ എത്തും; രമേശ് പിഷാരടി
dot image

ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി മഹേഷ് നാരായണൻ ചിത്രത്തിന്റെ സെറ്റിൽ വീണ്ടും എത്തി. പാട്രിയറ്റ് എന്ന സിനിമയുടെ ഹൈദരാബാദിലെ സെറ്റിലാണ് നടൻ എത്തിയത്. നടന്റെ ആരോഗ്യം സുഖപ്പെടാൻ എല്ലാവരെയും പോലെ താനും ആഗ്രഹിച്ചിരുന്നുവെന്ന് രമേശ് പിഷാരടി റിപ്പോർട്ടറിനോട് പ്രതികരിച്ചു. ഒരു സിനിമ കഴിയുന്നതും അടുത്ത സെറ്റിൽ അഞ്ചു ദിവസത്തിനകം ജോയിൻ ചെയുന്ന മമ്മൂട്ടി കോവിഡിന് ശേഷം ഇത്രയും നാൾ ഇടവേള എടുക്കുന്നത് ആദ്യമായാണെന്ന് രമേശ് പിഷാരടി പറഞ്ഞു.

'എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന കാര്യമാണ് മമ്മൂക്കയുടെ തിരിച്ചുവരവ്. അദ്ദേഹത്തിന് വരുന്ന മെസ്സേജുകൾ, പിറന്നാളിന് വരുന്ന ആശംസകൾ, അദ്ദേഹം പങ്കുവെക്കുന്ന പോസ്റ്റുകളിൽ വരുന്ന കമന്റുകൾ അതിനൊന്നും എണ്ണം ഇല്ല. ഇതെല്ലം കാണുമ്പോൾ തന്നെ മനസിലാകുമലോ ഈ തിരിച്ചുവരവ് എത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്ന്. കോവിഡിന്റെ സമയതല്ലാതെ ഈ വർഷങ്ങൾക്കിടയിൽ അദ്ദേഹം ഇതുപോലൊരു ഇടവേള എടുത്തിട്ടേ ഇല്ല. ഒരു സിനിമ കഴിയുന്നു അടുത്ത അഞ്ചു ദിവസത്തിനകം അടുത്ത സിനിമ തുടങ്ങുന്നു , അങ്ങനെ ആയിരുന്നു ഈക്കണ്ട കാലമത്രയും.

ഇങ്ങനെ ഒരു അവസ്ഥ വരുന്നതും അതിൽ ഇടവേള വരുന്നതും ആദ്യമായാണ്. എല്ലാരേയും പോലെ വലിയ സങ്കടമായിരുന്നു. പക്ഷെ ഇന്ന് അദ്ദേഹത്തെ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ ആക്ഷനും കട്ടും കേൾക്കാൻ വന്നു. യു കെ ഷെഡ്യൂൾ കൊണ്ട് മാത്രം ചിത്രം പൂർത്തീകരിക്കില്ല, ഇനി ലാലേട്ടനുമായുള്ള കോമ്പിനേഷൻ ഉണ്ട്, തിരിച്ച് നാട്ടിൽ കുറച്ച് ഷൂട്ടിംഗ് ഉണ്ടെന്നാണ് എന്റെ അറിവ്.

റിലീസ് പ്ലാൻ ചെയ്തിട്ടല്ല ഈ സിനിമയുടെ ചിത്രീകരവും തുടങ്ങിയത്. അത്യധികം ആർട്ടിസ്റ്റുകളും പോസ്റ്റ് പ്രൊഡക്ഷനും ഉണ്ട്. അത് തീരുന്നത് പോലെയാണ് റീലീസ് തീരുമാനിക്കുന്നത്. ഈ കൊല്ലം ഉണ്ടാകാൻ സാധ്യതയില്ല. അടുത്ത കൊല്ലം തുടക്കം ആയിരിക്കും സിനിമയുടെ റീലീസ് ചിലപ്പോൾ,' രമേശ് പിഷാരടി പറഞ്ഞു. പിഷാരടിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്.

Content Highlights:  Ramesh Pisharody says Mammootty will act in combination scenes with Lalettan

dot image
To advertise here,contact us
dot image