ചാനൽ സസ്പെൻഡ് ചെയ്തു; ട്രംപിന് 195 കോടി രൂപ യൂട്യൂബ് നഷ്ടപരിഹാരം നല്‍കും

ഈ പണം ട്രസ്റ്റ് ഫോര്‍ നാഷണല്‍ മാള്‍ എന്ന സന്നദ്ധസംഘടന വഴി വൈറ്റ് ഹൗസ് സ്‌റ്റേറ്റ് ബോള്‍റൂമിന്റെ പുതുക്കിപ്പണിക്ക് ചിലവഴിക്കും

ചാനൽ സസ്പെൻഡ് ചെയ്തു; ട്രംപിന് 195 കോടി രൂപ യൂട്യൂബ് നഷ്ടപരിഹാരം നല്‍കും
dot image

ന്യൂയോര്‍ക്ക്: 2021-ലെ ക്യാപ്പിറ്റോള്‍ കലാപത്തിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചാനല്‍ സസ്പന്‍ഡ് ചെയ്തതിനുള്ള നഷ്ടപരിഹാരം 2.2 കോടി ഡോളര്‍ (ഏകദേശം 195 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ യൂട്യൂബ്. കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയില്‍ ഫയല്‍ ചെയ്ത നോട്ടീസിലാണ് കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ പണം ട്രസ്റ്റ് ഫോര്‍ നാഷണല്‍ മാള്‍ എന്ന സന്നദ്ധസംഘടന വഴി വൈറ്റ് ഹൗസ് സ്‌റ്റേറ്റ് ബോള്‍റൂമിന്റെ പുതുക്കിപ്പണിക്ക് ചിലവഴിക്കും.

ഇതിന് പുറമെ അമേരിക്കന്‍ കണ്‍സര്‍വേറ്റീവ് യൂണിയന്‍ ഉള്‍പ്പെടെയുള്ള ട്രംപിന്റെ സഖ്യകക്ഷികള്‍ക്ക് 25 ലക്ഷം ഡോളര്‍ നല്‍കാമെന്നും യൂട്യൂബ് സമ്മതിച്ചിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച നോട്ടീസ് 'ട്രൂത്ത് സോഷ്യലി'ല്‍ പങ്കുവച്ച ട്രംപ്, റിപ്പബ്ലിക്കന്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടി വിജയിച്ചെന്ന് അഭിപ്രായപ്പെട്ടു.

2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോബൈഡന്റെ ജയം അംഗീകരിക്കാന്‍ പാര്‍ലമെന്റ് ചേര്‍ന്നപ്പോഴാണ് ട്രംപിന്റെ അനുയായികള്‍ ക്യാപ്പിറ്റോളില്‍ അതിക്രമിച്ച് കടന്നത്.

Content Highlight; YouTube to compensate Trump for channel suspension

dot image
To advertise here,contact us
dot image