
അമേരിക്കയിലെ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഡെലവെയര്‍, വെര്‍മോണ്ട്, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍, മിനസോട്ട, നോര്‍ത്ത്, സൗത്ത് ഡക്കോട്ട എന്നിവിടങ്ങളില്‍ COVID-19 ന്റെ പുതിയ വകഭേദം പടരുന്നതായി റിപ്പോര്‍ട്ടുകള്‍. XFG അല്ലെങ്കില്‍ സ്ട്രാറ്റസ് എന്നാണ് ഈ വകഭേദം അറിയപ്പെടുന്നത്. ഈ വര്‍ഷം ജനുവരിയില്‍ തെക്കുകിഴക്കന്‍ ഏഷ്യയിലാണ് ഇത് ആദ്യമായി കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ മാസമെത്തിയപ്പോള്‍ 38 രാജ്യങ്ങളിലേക്ക് വ്യാപിച്ചതിനെത്തുടര്‍ന്ന് ആഗോള സംഘടന സ്ട്രാറ്റസിനെ 'നിരീക്ഷണത്തിലുള്ള SARS-CoV-2 വേരിയന്റായി' പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ട്രാറ്റസ് വകഭേദത്തിന് കടുത്ത റേസര്‍ ബ്ലേഡ് തൊണ്ടവേദനയും ലക്ഷണമായി കാണുന്നുണ്ട്. സ്ട്രാറ്റസിന്റെ മ്യൂട്ടേഷന്‍ രോഗപ്രതിരോധ സംവിധാനത്തെ ചെറുക്കുന്ന രീതിയിലാണ് ഉള്ളതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്കും മുമ്പ് അണുബാധയുണ്ടായിട്ടില്ലാത്തവര്‍ക്കും ഈ വകഭേദത്തെ നേരിടാന്‍ കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും.
പുതിയ വകഭേദത്തിന് കോവിഡ് -19 ന്റെ മിക്ക ലക്ഷണങ്ങളുംതന്നെ ഉണ്ട്. വാക്‌സിനേഷന്‍ എടുത്ത വ്യക്തികളില്‍ മിക്ക കേസുകളിലും ലക്ഷണങ്ങള്‍ നേരിയതായിക്കും. ക്ഷീണം, നിര്‍ത്താതെയുള്ള വരണ്ട ചുമ, ശ്വാസംമുട്ടല്‍, നെഞ്ചിലെ പിടുത്തം, തൊണ്ടവേദന, കഠിനമായ തലവേദന, വയറിളക്കം, വയറ് വേദന, ഓക്കാനം, ബ്രയിന്‍ഫോഗ് , രുചിയും മണവും നഷ്ടപ്പെടല്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും വൈദ്യസഹായം തേടണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content Highlights :New Covid-19 strain spreads in the US