
ഡൊമിനിക് അരുൺ ഒരുക്കിയ ലോക ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ആഗോള ബോക്സ് ഓഫീസിൽ സിനിമ ഇതിനോടകം 200 കോടി കടന്നു. ചിത്രത്തിൽ ടൊവിനോ തോമസ് അതിഥി വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിൽ ചാത്തനായിട്ടാണ് ടൊവിനോ എത്തിയത്. ചിത്രത്തിന്റെ അവസാനത്തെ ഷോട്ടിലെ ടൊവിനോയുടെ ലുക്കിന് അജയന്റെ രണ്ടാം മോഷണത്തിലെ മണിയൻ എന്ന കഥാപാത്രവുമായി സാമ്യം തോന്നുന്നെന്ന് ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ രണ്ട് കഥാപാത്രങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടൻ ടൊവിനോ.
ചാത്തനും മണിയനും തമ്മിൽ ഒരു ബന്ധവുമില്ലെന്നും രണ്ടും രണ്ട് യൂണിവേഴ്‌സ് ആണെന്നുമാണ് ടൊവിനോയുടെ മറുപടി. അജയന്റെ രണ്ടാം മോഷണത്തിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് സംവിധായകൻ ജിതിൻ ലാൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെയാണ് സംശയം പ്രകടിപ്പിച്ചുകൊണ്ട് ഒരു ആരാധകനെത്തിയത്. അതേസമയം, ലോകയിലെ ദുൽഖറിനെയും ടൊവിനോയുടെയും പോസ്റ്ററുകൾ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ലോകയിൽ ദുല്‍ഖര്‍ ചാര്‍ലി എന്ന കഥാപാത്രത്തെയും ടൊവിനോ മൈക്കള്‍ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചത്. 'ലോക'യുടെ ലോകത്ത് നിന്നുള്ള ഒടിയന്‍ ആണ് ദുൽഖറിന്റെ ചാര്‍ലി എന്ന കഥാപാത്രം.
ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് ആണ് ചിത്രം എത്തിച്ചത്. ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.
Content Highlights: Tovino explains the connection between ARM and lokah