
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് കാന്ത. ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. സെപ്റ്റംബർ 12 നായിരുന്നു സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴിതാ ലോകയുടെ വൻ വിജയത്തെത്തുടർന്ന് കാന്തയുടെ റിലീസ് മാറ്റിയിരിക്കുന്നെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാക്കൾ.
പ്രേക്ഷകരെ ലോക പോലെ മറ്റൊരു അവിശ്വസനീയമായ സിനിമയുടെ ഭാഗമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതിനാൽ, കാന്തയുടെ റിലീസ് ഞങ്ങൾ മാറ്റിവച്ചു, പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും എന്നാണ് നിർമാതാക്കൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 'ഞങ്ങളുടെ ടീസർ പുറത്തിറങ്ങിയതിനുശേഷം നിങ്ങൾ കാണിച്ച സ്നേഹവും പിന്തുണയും ഞങ്ങളെ ശരിക്കും സന്തോഷിപ്പിച്ചു. ലോകയുടെ ഉജ്ജ്വല വിജയത്തോടെ, ബോക്‌സ് ഓഫീസിൽ ചന്ദ്രയുടെ കുതിപ്പ് കുതിച്ചുയരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ, കാന്തയുടെ റിലീസ് തീയതി ഞങ്ങൾ മാറ്റിവെക്കുന്നു. അതുവരെ ഞങ്ങളോടൊപ്പം നിൽക്കുന്നതിന് നന്ദി. ഉടൻ തിയേറ്ററുകളിൽ കാണാം', എന്നാണ് നിർമാതാക്കൾ പുറത്തുവിട്ട കുറിപ്പിൽ പറയുന്നത്.
A little delay for a bigger experience❤✨#kaantha
— Wayfarer Films (@DQsWayfarerFilm) September 11, 2025
A @SpiritMediaIN and @DQsWayfarerFilm production 🎬#Kaantha #DulquerSalmaan #RanaDaggubati #SpiritMedia #DQsWayfarerfilms #Bhagyashriborse #SelvamaniSelvaraj #Kaanthafilm pic.twitter.com/jCk0owOyED
'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് "കാന്ത". ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ - ശബരി.
Content Highlights: Dulquer salmaan film kaantha release date announced