'ദുർഗ റബർ ബാൻഡ് പോലെയാണ്…എന്തും ചെയ്യാൻ തയ്യാർ, നല്ല എനർജിയും'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്ന കുട്ടിയാണ് ദുർഗയെന്നും വിവേക് പറഞ്ഞു

'ദുർഗ റബർ ബാൻഡ് പോലെയാണ്…എന്തും ചെയ്യാൻ തയ്യാർ, നല്ല എനർജിയും'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്
dot image

ലോക സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയിലേക്ക് എത്തിയത് എങ്ങനെയെന്ന് വിവരിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക് അനിരുദ്ധ്. മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്ന കുട്ടിയാണ് ദുർഗയെന്നും തന്റെ സുഹൃത്തിന്റെ മകളാണെന്നും വിവേക് പറഞ്ഞു. കുഞ്ഞുനീലിയാകാൻ ഏറ്റവും യോഗ്യ ദുർഗ ആയിരുന്നുവെന്നും റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് കുട്ടിയെന്നും വിവേക് കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് വിവേക് അനിരുദ്ധ് ഇക്കാര്യങ്ങൾ പറഞ്ഞത്.

'ലോകയുടെ സ്ക്രിപ്റ്റിൽ ഫൈറ്റ് എഴുതി വെച്ചിട്ടുണ്ട്, ഇനി ഷൂട്ടിംഗ് ആണ് വെല്ലുവിളി. അങ്ങനെയിരിക്കെയാണ് കാസ്റ്റിംഗ് കോൾ ഇട്ടത് കേരളത്തിന്റെ പുറത്തു നിന്ന് ഒരുപാട് കുട്ടികൾ വന്നിരുന്നു. ഇതിലെ പ്രശ്നം എന്താണെന്ന് വെച്ചാൽ അഭിനയിക്കുന്ന കുട്ടികൾ ഫൈറ്റ് ചെയ്യില്ല, അതുപോലെ ഫൈറ്റ് ചെയ്യുന്ന കുട്ടികൾക്ക് അഭിനയിക്കാനും അറിയില്ല. ഇത് രണ്ടും ചെയ്യുന്ന കുട്ടി വേണം കാരണം ഫൈറ്റ് പാളിയാൽ ഈ കഥാപാത്രവും സിനിമയും പാളും. എന്റെ സുഹൃത്ത് ആഷ്‌ലിയുടെ സുഹൃത്തിന്റെ മകളാണ് ദുർഗ. മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്ന കുട്ടിയാണ്…ദുർഗയെ സീൻ ചെയ്യിപ്പിച്ചു നോക്കി. ദുർഗ എന്ത് ചെയ്യാനും തയ്യാറാണ് നല്ല എനർജിയും…റബർ ബാൻഡ് പോലെ ഭയങ്കര ഫ്ലെക്സിബിൾ ആണ്', വിവേക് പറഞ്ഞു.

അതേസമയം, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ "ലോക - ചാപ്റ്റർ വൺ: ചന്ദ്ര" ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് "ലോക". റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം "ലോക" സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്.

Content Highlights: Casting Director of lokah Vivek anirudh talks about child artist durga

dot image
To advertise here,contact us
dot image