
മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് വികാരഭരിതമായ കുറിപ്പ് പങ്കുവെച്ച് മകനും നടനുമായ ദുൽഖർ സൽമാൻ. മമ്മൂക്കയെ സൂര്യൻ ആയാണ് കുറിപ്പിൽ ദുൽഖർ വിശേഷിപ്പിച്ചിരിക്കുന്നത്. വരണ്ട ഭൂമിയിൽ ഇപ്പോൾ പച്ചപ്പാണെന്നും സൂര്യൻ വീണ്ടും പ്രകാശിച്ചുവെന്നും ദുൽഖർ കുറിച്ചു. ഫേസ്ബുക്കിൽ മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചുകൂടിയാണ് ദുൽഖർ കുറിപ്പ് എഴുതിയിരിക്കുന്നത്.
ദുൽഖർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
'Dear Sun, Sometimes when you shine so bright the rain clouds come to protect you. Their love for you is so strong that they test the depths of our love for you. So we prayed because we cannot survive without your warmth. We prayed united far and wide. Even on the darkest days when the days almost seemed like nights we prayed. At long last the prayers got too much for the rain clouds. The clouds caved. They burst with thunderous sound and blinding light. They rained and showered all the love they have for you, upon us. Answering our collective prayers. And now our parched lands are green again. There are rainbows and raindrops all around us. We are drenched with love. And our Sun is back where he belongs. Spreading his warmth and light all over the world. Happy Birthday Sun . We love you to the Moon '
അതേസമയം, 74-ാം പിറന്നാളാണ് മമ്മൂട്ടി ആഘോഷിക്കുന്നത്. സിനിമ ഇൻഡസ്ട്രിയിൽ നിന്ന് നിരവധി പേരാണ് നടന് ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റ് പങ്കുവെക്കുന്നത്. സമ്പൂർണ രോഗമുക്തനായി തിരിച്ചെത്തിയ മമ്മൂക്കയുടെ പിറന്നാൾ ആയതിനാൽ ഇത്തവണ മമ്മൂട്ടിക്കും ആരാധകർക്കും ഇത് വിലപ്പെട്ടതാണ്. കുറച്ചു കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി. രോഗം മാറി മമ്മൂക്ക തിരിച്ചെത്തുന്നുവെന്ന വാർത്ത ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.
Content Highlights: Dulquer Salmaan wishes Mammootty a happy birthday with an emotional note