ഹൃദയപൂർവ്വത്തിന്റെ കഥ ഉണ്ടായതിന് പിന്നിൽ അൽത്താഫ് സലിമോ?, വെളിപ്പെടുത്തി അഖിൽ സത്യൻ

അൽത്താഫ് സലിം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറിക്ക് പിന്നാലെയാണ് ഇക്കാര്യം അഖിൽ വെളിപ്പെടുത്തിയത്.

dot image

അൽത്താഫ് സലിം അയച്ച ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹൃദയപൂർവ്വം സിനിമയുടെ കഥ ഉണ്ടായതെന്ന് അഖിൽ സത്യൻ. അൽത്താഫ് സലിം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറിക്ക് പിന്നാലെയാണ് ഇക്കാര്യം അഖിൽ വെളിപ്പെടുത്തിയത്. സത്യൻ അന്തിക്കാടിന് ഒപ്പം നിൽക്കുന്ന ചിത്രത്തിൽ ഹൃദയപൂർവ്വം, ഓടും കുതിര ചാടും കുതിര ഈ ഓണത്തിന് എന്ന് കുറിച്ചാണ് അൽത്താഫ് സ്റ്റോറി പങ്കുവെച്ചത്.

'അൽത്താഫ് സലിം അയച്ച ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹൃദയപൂർവ്വം സിനിമയുടെ കഥ ഉണ്ടായത്', അഖിൽ സത്യൻ ആ ചിത്രത്തിനൊപ്പം ഇങ്ങനെ കുറിച്ചു. മുൻപ് അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിൽ അൽത്താഫ് അഭിനയിച്ചിരുന്നു.

കൂടാതെ ഈ വരുന്ന ഓണത്തിന് റിലീസ് ആകുന്ന രണ്ട് സിനിമകളും തനിക്ക് പ്രിയപെട്ടതാണെന്നും അൽത്താഫ് അറിയിച്ചു. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്ന ഫീലാണ് ടീസർ നൽകുന്നത്.

അതേസമയം, അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ഓടും കുതിര ചാടും കുതിര ഓഗസ്റ്റ് 29ന് തിയേറ്ററുകളിൽ എത്തും. വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയുടെ ട്രെയ്‌ലർ പുറത്ത് വന്നിരുന്നു. റൊമാൻസും കോമഡിയും കൂടിക്കലർന്ന് ഈ വർഷത്തെ ഓണം ഫഹദ് തൂക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്ലർ. ഫഹദ് ഫാസിലിനൊപ്പം കല്യാണി പ്രിയദർശനും ചിത്രത്തിൽ ഉണ്ട്.

Content Highlights: Story of Hridayapoorvam movie was inspired from a photo sent by Althaf Salim

dot image
To advertise here,contact us
dot image