
വിജയ് സേതുപതിയും നിത്യ മേനനും പ്രധാന വേഷങ്ങളിൽ എത്തുന്ന തലൈവൻ തലൈവി കഴിഞ്ഞ ദിവസം തിയേറ്ററിലെത്തി. പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഒരുക്കിയ പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഫാമിലി ചിത്രമായി ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് ആദ്യ ദിനം റെക്കോർഡ് നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.
ആദ്യ ദിനം ചിത്രം തമിഴ്നാട്ടിൽ നിന്ന് 5.25 കോടിയാണ് വാരിക്കൂട്ടിയത്. ഇത് വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷനാണ്. വമ്പൻ ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. രണ്ടാം ദിനം ആദ്യ ദിവസത്തേക്കാൾ കൂടുതൽ കളക്ഷൻ സിനിമ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. യോഗി ബാബു സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2022-ൽ പുറത്തിറങ്ങിയ മലയാളം ചിത്രമായ 19(1)(a)ന് ശേഷം വിജയ് സേതുപതിയും നിത്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തലൈവൻ തലൈവി. ലോകത്താകമാനം ആയിരത്തിലധികം സ്‌ക്രീനുകളിൽ ആണ് സിനിമ പുറത്തിറങ്ങിയത്.
DAY 1 TN Gross :-
— Insplag (@CcInfilmin) July 26, 2025
Thalaivan Thalaivii - 5.25 crores
Maareesan - 85 Lakhs
F4 : First Steps - 80 Lakhs pic.twitter.com/0w6EnOSKbk
തലൈവൻ തലൈവിയുടെ ഛായാഗ്രാഹകൻ എം സുകുമാർ എഡിറ്റർ പ്രദീപ് ഇ രാഗവ് എന്നിവരാണ്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ജി. ശരവണനും സായ് സിദ്ധാർത്ഥും ആണ് സിനിമയുടെ കോ പ്രൊഡ്യൂസർ. സൂര്യയെ നായകനാക്കി പുറത്തിറങ്ങിയ 'എതർക്കും തുനിന്തവൻ' എന്ന സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് ഒരുക്കുന്ന സിനിമയാണിത്. അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്‌സ്' ആണ് അവസാനമായി പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജൻ ആണ് സിനിമ നിർമിക്കുന്നത്. സന്തോഷ് നാരായണൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
Content Highlights: Vijay sethupathi film thalaivan thalaivii first day collection