ആ സിനിമയുടെ കാര്യത്തിൽ ഞാൻ പരാജയപ്പെട്ടു, സംസാരിക്കാൻ താല്പര്യം ഇല്ല; ഫഹദ് ഫാസിൽ

ഫഹദ് പേരെടുത്ത് പറഞ്ഞില്ലെങ്കിലും പുഷ്പയെ കുറിച്ചാണ് നടന്‍ പറയുന്നതെന്നാണ് കരുതപ്പെടുന്നത്.

dot image

സിനിമാപ്രേമികൾ ഒന്നാക്കെ ആവേശത്തോടെ കൊണ്ടാടിയ ചിത്രമായിരുന്നു അല്ലു അർജുൻ നായകനെത്തിയ പുഷ്പ. സിനിമയുടെ ആരവം ഇങ്ങ് കേരളത്തിലും ഉണ്ടായിരുന്നു, കാരണം വില്ലനായെത്തിയത് മലയാളികളുടെ സ്വന്തം ഫഹദ് ഫാസിൽ ആയിരുന്നു. എന്നാല്‍, ആദ്യ ഭാഗത്തിലെ ഫഹദ് ഫാസിലിന്റെ പ്രകടനം ഉണ്ടാക്കിയ ഓളം രണ്ടാം ഭാഗത്തിൽ പ്രതീക്ഷിച്ചവരെ നിരാശരാക്കിയായിരുന്നു പുഷ്പ 2 ദ റൂള്‍. ഒന്നാം ഒന്നാം ഭാഗത്തിൽ ഫഹദിന് വലിയ ബിൽഡ് അപ്പ് നൽകി അവസാനിപ്പിച്ചെങ്കിലും രണ്ടാം ഭാഗത്തിൽ കോമാളിയാക്കി എന്നായിരുന്നു പ്രധാനമായി വന്ന വിമർശനം. ഇപ്പോഴിതാ സിനിമയുടെ പേരെടുത്ത് പറയാതെ തനിക്ക് ആ സിനിമയുടെ കാര്യത്തിൽ തെറ്റുപറ്റിയെന്ന് പറയുകയാണ് ഫഹദ്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'കഥാപാത്രത്തിന്‍റെ ധാര്‍മിക വശം എനിക്ക് പ്രധാനപ്പെട്ടതാണ്. ഇവര്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്ന് പരിശോധിക്കും. എന്നാല്‍ കഴിഞ്ഞ വര്‍ഷം വന്ന ഒരു സിനിമയുടെ കാര്യത്തില്‍ ഞാന്‍ പരാജയപ്പെട്ടു. എനിക്ക് ആ സിനിമയെ പറ്റി സംസാരിക്കണമെന്നില്ല. കാര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിലല്ലെങ്കില്‍ പിന്നെ അത് വിട്ടേക്കണം. കിട്ടിയ പാഠം ഉള്‍ക്കൊണ്ട് അങ്ങ് പോകണം,' ഫഹദ് പറഞ്ഞു.

ഫഹദിന്റെതായി ആവേശം, വേട്ടയ്യൻ, ബൊഗൈൻവില്ല, പുഷപ 2 തുടങ്ങിയ ചിത്രങ്ങളാണ് കഴിഞ്ഞ വർഷം റീലീസ് ചെയ്തത്. ആവേശത്തിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. പുഷ്പ ഒഴികെയുള്ള മറ്റു സിനിമകളെ കുറിച്ചെല്ലാം ഫഹദ് തുറന്ന് സംസാരിച്ചിരുന്നു. എന്നാൽ പുഷയിലെ തന്റെ വേഷം ആദ്യ ഭാഗത്തെ അപേക്ഷിച്ച് രണ്ടാം ഭാഗത്തിൽ അത്ര മികച്ച ആയിരിക്കില്ലെന്ന് നേരത്തെ തന്നെ ഫഹദ് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഫഹദ് പേരെടുത്ത് പറയാതെ പുഷ്പയെ വിമർശിച്ചതാണെന്ന് സോഷ്യൽ മീഡിയ പറയുന്നത്.

അല്ലു അർജുൻ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' എന്ന ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. മികച്ച കളക്ഷനും ചിത്രം സ്വന്തമാക്കിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗവും 1000 കോടിക്ക് മുകളിൽ നേടിയിരുന്നു. സിനിമയുടെ മൂന്നാം ഭാഗവും ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. എന്നാല്‍ സിനിമയുടെ കഥയ്ക്കും കഥാപാത്രസൃഷ്ടിക്കും അവതരണത്തിനുമെല്ലാം വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

Content Highlights:   Fahadh Faasil opposes Pushpa movie without naming names

dot image
To advertise here,contact us
dot image