വെറുതെയല്ല മൊത്തത്തിൽ ഒരു വിജയ് സ്റ്റൈൽ! സൂര്യ ചിത്രം കറുപ്പിൽ ആദ്യം നായകനായി പരിഗണിച്ചത് വിജയ്‌യെ?

ഇന്ന് പുറത്തുവന്ന ടീസർ ഇതിനോടകം സൂര്യ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു

dot image

നടിപ്പിന്‍ നായകന്‍ സൂര്യ നായകനാവുന്ന ആര്‍ ജെ ബാലാജി ചിത്രമാണ് കറുപ്പ്. സിനിമയുടെ ടീസർ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടിരുന്നു. നടന്റെ പിറന്നാൾ ദിനത്തോടെ അനുബന്ധിച്ചാണ് ടീസർ ഇറക്കിയിരിക്കുന്നത്. മികച്ച വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ടീസറിന് ലഭിക്കുന്നത്. എന്നാൽ സൂര്യയ്ക്ക് മുൻപ് ആദ്യം വിജയ്‌യുടെ പക്കലേക്ക് എത്തിയ സിനിമയായിരുന്നു കറുപ്പ്.

വിജയ്‌യുടെ അവസാന ചിത്രമായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകന് പകരം വിജയ് ചെയ്യാനിരുന്ന ചിത്രമായിരുന്നു കറുപ്പ്. എന്നാൽ വിജയ്‌യോട് സംവിധായകൻ ആർ ജെ ബാലാജി കഥ പറഞ്ഞെങ്കിലും ചില കാരണങ്ങളാൽ ആ ചിത്രം നടക്കാതെ പോയി. തുടർന്ന് തൃഷയെ കേന്ദ്ര കഥാപാത്രമാക്കി ഈ കഥ ആർ ജെ ബാലാജി ഒരുക്കിയെടുത്തു. ഇതിനിടയിലാണ് സൂര്യയുടെ പക്കലേക്ക് ഈ കഥയെത്തുന്നതും നടൻ സിനിമ ചെയ്യാമെന്ന് സമ്മതിക്കുന്നതും.

അതേസമയം, ഇന്ന് പുറത്തുവന്ന ടീസർ ഇതിനോടകം സൂര്യ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മാസ് രംഗങ്ങൾ ഉൾക്കൊള്ളിച്ച് ഫൈറ്റ് സീനുകളും പഞ്ച് ഡയലോഗുകളോടും കൂടി എത്തിയ ടീസർ നിമിഷനേരം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

ടീസറിലെ സൂര്യയുടെ ഗെറ്റപ്പിനെയും ബാക് ഗ്രൗണ്ട് സ്കോറിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക. ചിത്രത്തില്‍ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് സൂര്യയുടെ ആരാധകര്‍ കാത്തിരിക്കുന്നത്. എല്‍ കെ ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താരനിരയാണ് കറുപ്പിലുള്ളത്.

Content Highlights: Suriya film Karuppu was first pitched to Thalapathy Vijay

dot image
To advertise here,contact us
dot image