ഇതുപോലെ ഒരു ലൈനപ്പ് മറ്റൊരു നടനും ഉണ്ടാകില്ല, 'ജാംബി'യിൽ നായകൻ നിവിൻ പോളിയോ?; റിപ്പോർട്ട്

ജോർജ് കോര സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ സോംബി ചിത്രം ആണെന്നാണ് സൂചന

dot image

സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്‌സിൻ്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമാണ് ജാംബി. മിന്നൽ മുരളി, ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിൻ്റെ ഭാഗമായി എത്തുന്ന ഈ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയിലെ നായകനെക്കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവരുകയാണ്.

ചിത്രത്തിൽ നിവിൻ പോളി നായകനായി എത്തുമെന്നാണ് പുതിയ റിപ്പോർട്ട്. നിലവിൽ നിവിൻ മറ്റു സിനിമകളുടെ തിരക്കിലായതിനാൽ നടന്റെ ഡേറ്റിനനുസരിച്ച് ജാംബിയുടെ ഷൂട്ട് തുടങ്ങാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ഗംഭീര വിഷ്വൽ ട്രീറ്റ് ആകും ജാംബി എന്ന സൂചനയാണ് നേരത്തെ പുറത്തുവന്ന ടീസർ നൽകുന്നത്. ത്രില്ലും ഭയവും ഒരുപോലെ ഇടകലർത്തി അവതരിപ്പിക്കുന്ന ടീസർ പ്രതീക്ഷ നൽകുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ഇതേ യൂണിവേഴ്സിലെ ചിത്രമായ ഡിറ്റക്റ്റീവ് ഉജ്ജ്വലന്റെ അവസാനം പോസ്റ്റ് ക്രെഡിറ്റ് സീനായി ഈ ടീസർ നേരത്തെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. ചിത്രം 2026 ൽ റിലീസ് ചെയ്യും.

ജോർജ് കോര സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ സോംബി ചിത്രം ആണെന്നാണ് സൂചന. "ദി അൺഡെഡ് ഹാവ് എ സ്റ്റോറി ടു ടെൽ" എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. നന്ദു മനോജ്, ഹരികൃഷ്ണൻ കെ ആർ, സംവിധായകൻ ജോർജ് കോര എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. തോൽവി എഫ് സി, തിരികെ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ സിനിമകളുടെ തിരക്കഥയൊരുക്കിയത് ജോർജ് കോര ആണ്. തോൽവി എഫ് സിയും തിരികെയും സംവിധാനം ചെയ്തതും ജോർജ് കോരയാണ്.

Content Highlights: Nivin pauly to play lead role in Jambi movie

dot image
To advertise here,contact us
dot image