
ദിലീഷ് പോത്തന്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. ഈ സിനിമയിലൂടെയാണ് കാമറയ്ക്ക് പുറകിൽ മാത്രം നിന്ന് ശീലമുള്ള രാജേഷ് മാധവൻ മുന്നിലേക്ക് എത്തുന്നത്. സിനിമയിലെ രണ്ട് സീനില്‍ മാത്രമാണ് രാജേഷ് മാധവന്‍ പ്രത്യക്ഷപ്പെട്ടത്. തന്റെ ജീവിതം തന്നെ ആ സിനിമയ്ക്ക് ശേഷം മാറിയെന്ന് പറയുകയാണ് നടൻ.
ഒരുപാട് കാലം സിനിമ സ്വപ്‌നം കണ്ട് നടന്നിരുന്നെന്നും എന്നാല്‍ അധികം അവസരങ്ങള്‍ ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഥയെഴുത്തിലും സംവിധാനത്തിലുമായിരുന്നു ആ സമയത്ത് കൂടുതല്‍ ശ്രദ്ധ നല്‍കിയതെന്നും എന്നാല്‍ അഭിനയിക്കാന്‍ അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും രാജേഷ് മാധവന്‍ പറഞ്ഞു റെഡ് എഫ് എം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘മഹേഷിന്റെ പ്രതികാരത്തില്‍ ആകെ രണ്ട് സീനില്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷേ, എന്റെ ജീവിതം തന്നെ പിന്നീട് മാറി. വെറുതേയിരുന്നപ്പോള്‍ ഒരു സുപ്രഭാതത്തില്‍ എന്നെത്തേടി വന്ന സിനിമയായിരുന്നു അത്. പിന്നീട് എന്റെ ജീവിതം തന്നെ മാറി. അതിന് മുമ്പുവരെ അവസരം കിട്ടാന്‍ വേണ്ടി നടക്കുകയായിരുന്നു.
എഴുത്തിനോടായിരുന്നു കൂടുതല്‍ താത്പര്യം. പിന്നെ സംവിധാനവും. പക്ഷേ, അതിലൊന്നും അത്രക്ക് അവസരം കിട്ടിയില്ല. മഹേഷിന്റെ പ്രതികാരത്തിന് ശേഷം അത്തരത്തിലുള്ള അവസരവും കിട്ടി. സിനിമയില്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. അവര്‍ക്ക് എന്നെ മനസിലായിത്തുടങ്ങിയത് മഹേഷിന്റെ പ്രതികാരത്തിന് ശേഷമാണ്,’ രാജേഷ് മാധവന്‍ പറഞ്ഞു.
Content Highlights: Rajesh Madhavan talks about the movie maheshinte prathikaaram