
ഇന്ത്യൻ ബോക്സ് ഓഫീസിൽ സൂപ്പര്‍ഹിറ്റ് സിനിമകളുടെ പണക്കിലുക്കം. 2025-ലെ ആദ്യ പകുതിയിൽ വിവിധ ഭാഷകളിലായി ഇന്ത്യൻ സിനിമ നേടിയത് 5,723 കോടി രൂപ . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5032 കോടി രൂപയായിരുന്നു. ഇതിനോട് താരതമ്യം ചെയ്യുമ്പോൾ 14 ശതമാനമാണ് വളർച്ച. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പ്രസിദ്ധീകരിച്ചതാണ് ഈ കണക്കുകള്‍.
ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ആഭ്യന്തര ബോക്സ് ഓഫീസിൽ 17 സിനിമകൾ 100 കോടി രൂപ കടന്നു. 2024-ലെ ആദ്യ പകുതിയിൽ ഇതേ നേട്ടം കൈ വരിച്ചത് 10 സിനിമകൾ മാത്രമായിരുന്നു. 2022-ൽ 5738 കോടി രൂപ നേടിയതാണ് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആദ്യന്തര കളക്ഷൻ നിലവിലെ പ്രവണത തുടർന്നാൽ ഈ വർഷം റെക്കോഡ് തുകയായ 13,500 കോടി രൂപയിൽ അവസാനിക്കുമെന്നാണ് കരുതുന്നത്.
2025-ൽ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ വിക്കി കൗശൽ നായകനായ 'ഛാവ'യാണ്. 693 കോടി രൂപയാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് വാരിയത്. ദഗുബതി വെങ്കി ടേഷ് അഭിനയിച്ച 'സംക്രാന്തികി വാസ്തുനം' എന്ന തെലുങ്ക് ചിത്രമാണ് 222 കോടിയുമായി രണ്ടാമത്. മലയാളത്തിൽ നിന്നുള്ള മോഹൻലാൽ ചിത്രമായ 'തുടരും' 144 കോടിയുമായി പട്ടികയിൽ എട്ടാമതാണ്. 126 കോടി നേടിയ പൃഥ്വിരാജ് ചിത്രം 'എമ്പുരാൻ' പത്താം സ്ഥാനത്തുണ്ട്.
മൊത്തം കളക്ഷൻ്റെ 39 ശതമാനം വിഹിതവുമായി ഹിന്ദി സിനിമ ആധിപത്യം തുടരുമ്പോൾ തെലുങ്ക് (19 ശതമാനം), തമിഴ് (17 ശതമാനം) സിനിമകളാണ് തൊട്ടുപിന്നിലുള്ളത്. 10 ശതമാനമാണ് മലയാളത്തിൻ്റെ സംഭാവന. 2022-നുശേഷം ആദ്യമായി ഹോളിവുഡ് സിനിമ 10 ശതമാനം സം ഭാവന നൽകി ഇരട്ട അക്കത്തിലെത്തിയതും ശ്രദ്ധേയമായി.
2025 ആദ്യ പകുതി ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബ് കടന്ന ചിത്രങ്ങള്‍
Content Highlights: Indian cinema grossed Rs 5,723 crore across languages in the first half of 2025