സംവിധായകൻ ചന്ദ്ര ബറോട്ട് മരണപ്പെട്ടു; ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രം ഡോണിന്റെ സംവിധായകൻ

അമിതാഭ് ബച്ചൻ നായകനായി 1978ൽ പുറത്തിറങ്ങിയ പ്രശസ്തമായ ചിത്രം ഡോണിലൂടെയാണ് ബറോട്ട് പ്രശസ്തനാകുന്നത്

dot image

വെറ്ററൻ സിനിമ സംവിധായകൻ ചന്ദ്ര ബറോട്ട് മരണപ്പെട്ടു. 86 വയസ്സായിരുന്നു. അമിതാഭ് ബച്ചൻ നായകനായി 1978ൽ പുറത്തിറങ്ങിയ പ്രശസ്തമായ ചിത്രം ഡോൺ എന്ന ചിത്രത്തിലൂടെയാണ് ബറോട്ട് പ്രശസ്തനാകുന്നത്.

കഴിഞ്ഞ 11 വർഷമായി 'ഇഡിയൊപാത്തിക് പൾമണറി ഫൈബ്രോസിസ് എന്ന രോഗവുമായി മല്ലിടുകയായിരുന്നു ബറോട്ടെന്നും ഗുരു നാനാക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നും അദ്ദേഹത്തിന്റെ കുടുംബം പറയുന്നു.

'നെഞ്ചിലെ അണുബാധ മൂലമുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ 6.30 ന് ഗുരു നാനാക്ക് ആശുപത്രിയിൽ വെച്ച് ചന്ദ്ര മരണപ്പെട്ടു. കഴിഞ്ഞ 11 വർഷമായി അദ്ദേഹത്തിന് ശ്വാസകോശത്തിലെ ഫൈബ്രോസിസ് എന്ന ഐപിഎഫ് ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ ഭാര്യ ദീപ ബരോട്ട് പിടിഐയോട് പറഞ്ഞു.

ഡോണിന് ശേഷം ബംഗാളി ചിത്രമായ ആശ്രിതയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. ഭാര്യും ഒരു മകനുമാണ് ചന്ദ്രക്കുണ്ടായിരുന്നത്.

Content Highlights- Director of Don movie Don (1978) Chandra Barot died at age of 86

dot image
To advertise here,contact us
dot image