കണ്‍വിന്‍സിങ് സ്റ്റാര്‍ എന്ന ടാഗ് വന്നതിന് ശേഷം സ്വസ്ഥത പോയി, അതുവരെ ഞാൻ സേഫായിരുന്നു: സുരേഷ് കൃഷ്ണ

'എല്ലാ ദിവസവും ഓരോരുത്തന്മാര്‍ പഴയ സിനിമകളൊക്കെ കുത്തിപ്പൊക്കിക്കൊണ്ടുവരും. അതെല്ലാം പെട്ടെന്ന് വൈറലാവും'

dot image

കണ്‍വിന്‍സിങ് സ്റ്റാര്‍ എന്ന ടാഗ് വന്നതിന് ശേഷം സ്വസ്ഥത പോയി, അതുവരെ ഞാൻ സേഫായിരുന്നു: സുരേഷ് കൃഷ്ണ

മലയാളികൾക്ക് സുപരിചിതനായ നടന്മാരിൽ ഒരാളാണ് സുരേഷ് കൃഷണ. ആദ്യ കാലങ്ങളിൽ നെഗറ്റീവ് റോളുകളിൽ ശ്രദ്ധേയനായ ഇദ്ദേഹം പിന്നീട് കോമഡി വേഷങ്ങളിലും തിളങ്ങി നിന്നിരുന്നു. മുമ്പ് ചെയ്ത സിനിമകളിലെ വേഷങ്ങൾ കാരണം കണ്‍വീന്‍സിങ് സ്റ്റാര്‍ എന്ന ടാഗും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരം ട്രോളുകള്‍ ജീവിതത്തിലുണ്ടാക്കിയ മാറ്റം എന്താണെന്ന് പറയുകയാണ് സുരേഷ് കൃഷ്ണ. ഓരോ ദിവസവും ആരെങ്കിലുമൊക്കെ തന്റെ പഴയ സിനിമകളിലെ സീനുകള്‍ കുത്തിപ്പൊക്കി പോസ്റ്റ് ചെയ്യാറുണ്ടെന്നും സ്വസ്ഥത പോയെന്നും അദ്ദേഹം പറഞ്ഞു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ഞാന്‍ എല്ലാവരുടെയും മുന്നില്‍ നല്ലവനായി തന്നെ നിലനില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഈ കണ്‍വിന്‍സിങ് സ്റ്റാര്‍ ട്രോളുകള്‍ ഫേമസായത്. എന്റെ മക്കളുണ്ടാകുന്നതിന് മുമ്പ് ഞാന്‍ ചെയ്തുവെച്ച സിനിമകളായിരുന്നു അതൊക്കെ. എല്ലാ ദിവസവും ഓരോരുത്തന്മാര്‍ പഴയ സിനിമകളൊക്കെ കുത്തിപ്പൊക്കിക്കൊണ്ടുവരും. അതെല്ലാം പെട്ടെന്ന് വൈറലാവും.

എന്റെ മക്കള്‍ ഇതൊക്കെ കണ്ടിട്ട് ‘അച്ഛന്‍ ഇതൊക്കെ ചെയ്തിട്ടുണ്ടല്ലേ’ എന്ന് ചോദിക്കും. ഈ ടാഗ് വന്നതിന് ശേഷം എന്റെ സ്വസ്ഥത പോയി. അതുവരെ സേഫായിട്ട് നിന്ന ആളായിരുന്നു ഞാന്‍. ഇപ്പോള്‍, എന്റെ ഓരോ സിനിമയിലും ഞാന്‍ പോലുമറിയാതെ ചെയ്ത ഇങ്ങനത്തെ കാര്യങ്ങള്‍ പെട്ടെന്ന് ലോകം മൊത്തം അറിഞ്ഞു,’ സുരേഷ് കൃഷ്ണ പറയുന്നു.

Suresh Krishna talks about the change trolls have made in his life

dot image
To advertise here,contact us
dot image