ജോഷിയുടെ സംവിധാനത്തിൽ ഉണ്ണിമുകുന്ദൻ നായകൻ, ഒരുങ്ങുന്നത് വമ്പൻ ആക്ഷൻ ചിത്രം

ഉണ്ണി മുകുന്ദൻ ഇതുവരെ കാണാത്ത ഗെറ്റപ്പിൽ സിനിമയിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്

dot image

മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. വൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമ മുഴുനീള ആക്‌ഷൻ എന്റർടെയ്നറായിരിക്കും എന്നാണ് വിവരം. ജോഷിയുടെ പിറന്നാളിനോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടാണ് സിനിമയുടെ പ്രഖ്യാപനം അണിയറപ്രവർത്തകർ നടത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ ഫാൻസ്‌ ആവേശത്തോടെയാണ് ഈ അന്നൗൺസ്‌മെന്റ് ഏറ്റെടുത്തിയിരിക്കുന്നത്.

മലയാളത്തിൽ നിലവിലുള്ള ആക്‌ഷൻ സിനിമകളുടെ നിലവാരം ഉയർത്തുന്ന സിനിമ ആയിരിക്കുമെന്നും ഉണ്ണി മുകുന്ദൻ ഇതുവരെ കാണാത്ത ഗെറ്റപ്പിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ, ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ‘പൊറിഞ്ചു മറിയം ജോസി’ന് ശേഷം അഭിലാഷ് എൻ. ചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.

അതേസമയം ഉണ്ണിമുകുന്ദന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം മാർക്കോ ആണ്. മലയാളത്തിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ വച്ച് ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമാണ് മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്‌ത ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഉണ്ണി മുകുന്ദന്‍ എത്തിയത്. ചിത്രം 100 കോടിക്ക് മുകളിൽ ബോക്‌സോഫീസ് കളക്ഷൻ നേടിയിരുന്നു. മലയാളികൾ മാത്രമല്ല മറ്റ് ഭാഷാ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പും മികച്ച കളക്ഷനാണ് നേടിയത്.

Content Highlights: Unni Mukundan's film is being prepared under the direction of Joshi

dot image
To advertise here,contact us
dot image