രണ്ട് വിവാഹം കഴിച്ചിട്ടും എന്റെ ആഗ്രഹം പോലെ ഒരു പാർട്ണറെ കിട്ടാത്തതിൽ വിഷമമുണ്ട്- ശാന്തി കൃഷ്ണ

രണ്ട് ബന്ധങ്ങളും വിവാഹ മോചനങ്ങളിലാണ് ചെന്നവസാനിച്ചത്

dot image

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാന്തി കൃഷ്ണ. നല്ലൊരു ജീവിത പങ്കാളിയെ കണ്ടെത്താൻ സാധിക്കാതെ പോയതിൽ ഇപ്പോഴും നഷ്ടബോധം തോന്നുന്നുണ്ടെന്ന് പറയുകയാണ് ശാന്തി കൃഷ്ണ. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശാന്തി കൃഷ്ണ മനസ് തുറന്നത്.

രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട് ശാന്തി കൃഷ്ണ. എന്നാൽ രണ്ട് ബന്ധങ്ങളും വിവാഹ മോചനങ്ങളിലാണ് ചെന്നവസാനിച്ചത്. തന്റെ ജീവിതത്തിലെ ഒരു വലിയ മിസ്സിങ്ങാണ് ഇതെന്നാണ് അവർ പറയുന്നത്.

'എനിക്ക് നല്ലൊരു ലൈഫ് പാർടണറെ കിട്ടിയിട്ടില്ല, എനിക്ക് രണ്ട് വിവാഹത്തിലും ഞാൻ ആഗ്രഹിച്ച പോലെ ഒരു ലൈഫ് പാർട്ണറെ അല്ല കിട്ടിയത്. അതിന്റെ ഒരു വിഷമം എനിക്കുണ്ട്. അത് ഒറു മിസ്സിങ്ങായി തന്നെയാണ് ഞാൻ കാണുന്നത്,' ശാന്തി കൃഷ്ണ പറഞ്ഞു.

മറ്റൊരാൾക്ക് കൊടുക്കാൻ സ്‌നേഹം ഒരുപാടുണ്ടെന്നും എന്നാൽ തന്നെ മനസിലാക്കി ആരും വരുന്നില്ലെന്നും അവർ പറയുന്നു.'ഒരു വ്യക്തിയെന്ന നിലയിൽ എന്റെ മനസിൽ ഒരുപാട് സ്‌നേഹമുണ്ട്. അതായത് മറ്റൊരാൾക്ക് കൊടുക്കാനായി ഒരുപാട് സ്‌നേഹമുണ്ട്. എന്നാൽ അങ്ങനെ ഒരാൾ എന്നെ മനസിലാക്കി എന്റെ ജീവിതത്തിലേക്ക് വന്നിട്ടില്ല. പിന്നെ ആ നഷ്ടങ്ങളൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. ജീവിതത്തിലെ ഏറ്റവും നേട്ടമായി കരുതുന്നത് എന്താണെന്ന് ചോദിച്ചാൽ, അത് തീർച്ചയായും എന്റെ മക്കൾ തന്നെയാണ്,' ശാന്തി കൃഷ്ണ കൂട്ടിച്ചേർത്തു.

Content Highlights- Shanthi Krishna talks about here relationship problems

dot image
To advertise here,contact us
dot image