സുരേഷ് ഗോപിയുടെ ഫയർ ബ്രാൻഡൊന്നും എവിടെയും പോയിട്ടില്ല മക്കളേ!; JSKക്ക് മികച്ച അഭിപ്രായം

അഡ്വേക്കറ്റ് ഡേവിഡ് ആബേൽ ഡോണോവന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്

dot image

സുരേഷ് ഗോപി നായകനായെത്തിയ ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരള എന്ന് ചിത്രത്തിന് മികച്ച അഭിപ്രായം. കോർട്ട റൂം ഡ്രാമയായെത്തിയ ചിത്രത്തിലെ നായിക അനുപമ പരമേശ്വരനാണ്. നായകനായെത്തിയ സുരേഷ് ഗോപിയുടെ ഫയർബ്രാൻഡ് പ്രകടനമാണ് ചിത്രത്തിൽ കാണാൻ സാധിച്ചതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. അനുപമയും അവരുടെ റോൾ മികച്ചതാക്കിയെന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നത്.

അഡ്വേക്കറ്റ് ഡേവിഡ് ആബേൽ ഡോണോവന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ജാനകി വിദ്യാധരന്‍ എന്ന കഥാപാത്രമാണ് അനുപമയുടേത്. വമ്പൻ ഡയലോഗുകളും മികച്ച അഭിനയമുഹൂർത്തങ്ങളും സുരേഷ് ഗോപിക്കുണ്ടെന്നാണ് ആദ്യ റിപ്പോർട്ടുകൾ. സാമൂഹിക പ്രതിബന്ധതയുള്ള തിരക്കഥയെ അതിന്റെ തീവ്രതയിൽ തന്നെ അവതരിപ്പിക്കാൻ സിനിമക്ക് സാധിക്കുന്നുണ്ടെന്നും അഭിപ്രായങ്ങളുണ്ട്.

ചിത്രത്തിന്റെ കഥയോടും പരിസരത്തോടും ചേർന്ന് നിൽക്കുന്ന തരത്തിലുള്ള മികവുറ്റ പ്രകടനം പുറത്തെടുക്കാന്‍ ടെക്‌നിക്കൽ ഡിപാർട്ട്‌മെന്റിനും സാധിക്കുന്നുണ്ട്. അഭിനേതാക്കളിൽ ശ്രുതി രാമചന്ദ്രന്‍ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

2023ൽ റിലീസായ ഗരുഡന് ശേഷം തിയേറ്ററിലെത്തുന്ന സുരേഷ് ഗോപി ചിത്രമാണ് JSK. അഭിനയരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ഒരുപാട് വിവാദങ്ങൾക്ക് ശേഷമാണ് ചിത്രം ഇന്ന് തിയേറ്ററിലെത്തുന്നത്. ജൂൺ 27ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് പേരിനെ ചൊല്ലിയുള്ള വിവാദങ്ങളും സെന്‍സര്‍ ബോര്‍ഡ് ഇടപെടലും മൂലം നീട്ടിവെക്കുകയായിരുന്നു.

അനുപമയോടൊപ്പം ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- റെനഡിവേ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം - മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ഓൺലൈൻ പ്രൊമോഷൻ- ആനന്ദു സുരേഷ്, ജയകൃഷ്ണൻ ആർ. കെ., വിഷ്വൽ പ്രമോഷൻ- സ്‌നേക് പ്ലാന്റ് എൽഎൽസി, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ

Content Highlights- JSK getting positive response from theatre

dot image
To advertise here,contact us
dot image