
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന 'ദി ഗേള്‍ഫ്രണ്ട്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം ഒരുക്കിയ ഈ ഗാനം ആലപിച്ചതും അദ്ദേഹം തന്നെയാണ്. 'നദിവേ' എന്ന ടൈറ്റിലോടെ പുറത്ത് വന്നിരിക്കുന്ന ഈ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികള്‍ രചിച്ചത് അരുണ്‍ ആലാട്ട് ആണ്.
പുറത്തുവന്നിരിക്കുന്ന വീഡിയോയില്‍ രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും മികച്ച ഡാന്‍സ് മൂവുകളുമായാണ് എത്തിയിരിക്കുന്നത്. മറ്റ് സിനിമകളില്‍ കാണുന്ന രശ്മികയുടെ ചടുലമായ സ്റ്റെപ്പുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഈ ഗാനത്തിലെ ചുവടുകളെന്നാണ് വരുന്ന കമന്റുകള്‍. രശ്മികയും ദീക്ഷിത് ഷെട്ടിയും തമ്മിലുള്ള മനോഹരമായ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ആണ് ഗാനത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നതെന്നും കമന്റുകളുണ്ട്.
തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളില്‍ ആണ് ഗാനം റിലീസ് ചെയ്തത്. രാകേന്ദു മൗലി ആണ് ഗാനത്തിന്റെ തെലുങ്ക് പതിപ്പിന് വരികള്‍ രചിച്ചത്. വിശ്വകിരണ്‍ നമ്പി നൃത്തസംവിധാനം നിര്‍വഹിച്ച അവരുടെ മനോഹരമായ നൃത്തച്ചുവടുകള്‍ ഗാനത്തിന്റെ ഹൈലൈറ്റ് ആണ്. സംഗീതവും വരികളും ദൃശ്യങ്ങളും ഒരുമിച്ച് ചേര്‍ന്ന് പ്രേക്ഷക ഹൃദയങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന അനുഭവമാണ് ഗാനം സൃഷ്ടിക്കുന്നത്. നിലവില്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള 'ദി ഗേള്‍ഫ്രണ്ട്' ഉടന്‍ തന്നെ വമ്പന്‍ തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്.
ഗീത ആര്‍ട്സും ധീരജ് മൊഗിലിനേനി എന്റര്‍ടൈന്‍മെന്റും സംയുക്തമായി നിര്‍മ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നിര്‍മ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് പറയുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സംഗീതം - ഹിഷാം അബ്ദുള്‍ വഹാബ് , വസ്ത്രാലങ്കാരം - ശ്രവ്യ വര്‍മ്മ, പ്രൊഡക്ഷന്‍ ഡിസൈന്‍ - എസ് രാമകൃഷ്ണ, മൗനിക നിഗോത്രി, മാര്‍ക്കറ്റിങ് - ഫസ്റ്റ് ഷോ, പിആര്‍ഒ - ശബരി
Content Highlights: Rashmika Mandana new movie The Girl Friend, song Nadhive out