തൊട്ടതെല്ലാം സൂപ്പർഹിറ്റ്, എതിരാളികൾ ഇല്ലാതെ അനിരുദ്ധ്; പ്രതിഫലം കുത്തനെ ഉയർത്തിയെന്ന് റിപ്പോർട്ട്

വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന 'കിങ്ഡം' ആണ് ഇനി പുറത്തിറങ്ങാനുള്ള അനിരുദ്ധിന്റെ സംഗീതത്തിൽ എത്തുന്ന സിനിമ

dot image

നിറയെ ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. അനിരുദ്ധിന്റേതായി പുറത്തിറങ്ങുന്ന പാട്ടുകൾ എല്ലാം നിമിഷനേരങ്ങൾ കൊണ്ടാണ് ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുന്നത്. ഗാനങ്ങൾക്കൊപ്പം അനിരുദ്ധിന്റെ പശ്ചാത്തലസംഗീതത്തിനും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ അടുത്ത സിനിമയ്ക്ക് തന്റെ പ്രതിഫലം അനിരുദ്ധ് ഉയർത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

നാനിയെ നായകനാക്കി ശ്രീകാന്ത് ഓഡല സംവിധാനം ചെയ്യുന്ന ദി പാരഡൈസ് ആണ് ഇപ്പോൾ ഷൂട്ടിങ്ങ് നടക്കുന്ന അനിരുദ്ധിന്റെ സംഗീതത്തിലുള്ള സിനിമ. ഈ സിനിമയ്ക്കായി അദ്ദേഹം 12 കോടി പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ട്. അതേസമയം, ഇതിന് ശേഷമെത്തുന്ന സിനിമകൾക്ക് 15 കോടി പ്രതിഫലം അനിരുദ്ധ് ആവശ്യപ്പെട്ടതായിട്ടാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന 'കിങ്ഡം' ആണ് ഇനി പുറത്തിറങ്ങാനുള്ള അനിരുദ്ധിന്റെ സംഗീതത്തിൽ എത്തുന്ന സിനിമ.

കഴിഞ്ഞ ദിവസം അനിരുദ്ധിന്റെ സംഗീതത്തിന്റെ കൂലിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങിയിരുന്നു. മോണിക്ക എന്ന് തുടങ്ങുന്ന ഗാനത്തിൽ പൂജ ഹെഗ്ഡെയും സൗബിൻ ഷഹിറുമാണ് പ്രത്യക്ഷപ്പടുന്നത്. പൂജയ്ക്കൊപ്പം ഗാനത്തിലെ സൗബിന്റെ ഡാൻസും ശ്രദ്ധ നേടുന്നുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ആഗസ്റ്റ് 14 നാണ് പുറത്തിറങ്ങുന്നത്. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: Anirudh increases remunaretion for his next film

dot image
To advertise here,contact us
dot image