പത്ത് വർഷം മുൻപ് ഇന്ത്യയെ മൊത്തം ഒരൊറ്റ ചോദ്യത്തിൽ കുടുക്കി;ഡബിൾ ട്രീറ്റുമായി ബാഹുബലി റീറിലീസ്, ഡേറ്റ് പുറത്ത്

ബാഹുബലിയുടെ രണ്ടാം വരവിന് ഒരല്‍പം ദൈര്‍ഘ്യം കൂടുതലായിരിക്കും, അതിനൊരു കാരണമുണ്ട്.

dot image

പത്ത് വർഷം മുൻപ് 2015ൽ ബാഹുബലി എന്നൊരു ചിത്രം തിയേറ്ററുകളിലെത്തി. എസ് എസ് രാജമൗലി എന്ന സംവിധായകനെയും അദ്ദേഹത്തിന്റെ സിനിമാ മേക്കിംഗ് രീതികളെയും ഇന്ത്യ മുഴുവൻ കൊണ്ടാടിയ ചിത്രമായി ബാഹുബലി മാറി.

പ്രഭാസ് പാൻ ഇന്ത്യൻ സൂപ്പർസ്റ്റാറായി. ശിവഗാമി ദേവിയ്ക്കും ദേവസേനയ്ക്കും പല്ലാൾദേവനും എന്നുവേണ്ട ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും പ്രത്യേകം ആരാധകരുണ്ടായി. വമ്പൻ ബജറ്റ് ചിത്രങ്ങൾ എന്നതിന്റെ പര്യായമായി ബാഹുബലി മാറി.

ബാഹുബലി പോലൊരു ചിത്രം എടുക്കണമെന്നത് സിനിമാരംഗത്തെ പ്രയോഗമായി. ഓരോ ഇൻഡസ്ട്രിയും വലിയ പ്രോജക്ടുകൾ അനൗൺസ് ചെയ്യുമ്പോൾ ബാഹുബലിയെടുക്കാൻ പോവുകയാണോ എന്നായി ചോദ്യം.

ഇതിനേക്കാൾ എല്ലാമുപരി 'കട്ടപ്പ ബാഹുബലിയെ കുത്തിയത് എന്തിന്' എന്ന് 2015 മുതൽ 2017 വരെ രാജ്യം മുഴുവൻ തല പുകഞ്ഞാലോചിച്ചു. 2017 ഏപ്രിൽ 28ന് ബാഹുബലി 2 കൺക്ലൂഷൻ വന്നപ്പോൾ ഇന്ത്യയൊന്നാകെ തിയേറ്ററുകളിലേക്ക് ഇരച്ചെത്തിയിരുന്നു.

ബാഹുബലി തിയേറ്ററുകളിലെത്തി പത്ത് വർഷം പിന്നിടുമ്പോൾ രണ്ടാം വരവിന് ഒരുങ്ങുകയാണ്,

അതും ആദ്യ ഭാഗവും രണ്ടാം ഭാഗവും ഒന്നിച്ച് ഒരൊറ്റ ചിത്രമായി. ബാഹുബലി ദ എപിക് എന്ന പേരിലാണ് ചിത്രം എത്തുക.

ഒക്ടോബർ 31നാണ് ബാഹുബലി വീണ്ടും തിയേറ്ററുകളിലെത്തുന്നത്. വേൾഡ് വൈഡ് റീറിലീസാണ് ചിത്രത്തിനായി അണിയറ പ്രവർത്തകർ ഒരുക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ നോർത്ത് അമേരിക്കയിലും ഫ്രാൻസിലും ജപ്പാനിലുമെല്ലാം ചിത്രമെത്തും.

Content Highlights: Bahubali Rerealase date announced

dot image
To advertise here,contact us
dot image