ചോക്ലേറ്റ് മൂഡ് മാറും, ഇനി ചോരക്കളി; 'കില്‍' തമിഴ് റീമേക്കിൽ നായകൻ ധ്രുവ് വിക്രം?

ഒരു മണിക്കൂർ 45 മിനിറ്റ് നീണ്ടുനിൽക്കുന്ന റിയലിസ്റ്റിക് ചോരക്കളിയായാണ് സംവിധായകൻ നിഖിൽ നാഗേഷ് ഭട്ട് ‘കിൽ’ ഒരുക്കിയിരുന്നത്.

dot image

ബോളിവുഡ് ആക്ഷന്‍ സിനിമകളുടെ ചരിത്രം മാറ്റിയെഴുതിയ ചിത്രമാണ് കില്‍. നിഖില്‍ നാഗേഷ് ഭട്ട് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഇന്ത്യയിലെ മോസ്റ്റ് വലയൻസ് ചിത്രങ്ങളിൽ ഉൾപ്പെട്ടതാണ്. കളക്ഷന്‍ കണക്കുകള്‍ എന്നതിനപ്പുറം മികച്ച അഭിപ്രായമാണ് ചിത്രം നേടിയിരിക്കുന്നത്. ലക്ഷ്യ, തന്യ, രാഘവ്, അഭിഷേക് ചൗഹാന്‍ ആശിഷ് വിദ്യാര്‍ത്ഥി എന്നിവരാണ് ചിത്രത്തിൽ വേഷമിട്ടത്. കഴിഞ്ഞ വർഷം ബോളിവുഡിൽ തരംഗമായ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ തമിഴ് റീ മേക്ക് സംബന്ധിച്ച റിപ്പോർട്ടുകളാണ് ഇപ്പോൾ എത്തുന്നത്.

കില്ലിന്റെ തമിഴ് പതിപ്പിൽ നായകനാകാൻ ധ്രുവ് വിക്രമിനെ പരിഗണിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ധ്രുവുമായി സിനിമയുടെ അണിയറപ്രവർത്തകർ ചർച്ചകൾ നടത്തിയതായും റിപ്പോട്ടുകൾ ഉണ്ട്. നേരത്തെ അർജുൻ റെഡ്‌ഡി സിനിമയുടെ തമിഴ് റീമേക്കിൽ ധ്രുവ് അഭിനയിച്ചത് ഏറെ പ്രശംസകൾ നേടിയിരുന്നു. മഹാൻ ഒഴികെ ധ്രുവിന്റെ മറ്റു ചിത്രങ്ങൾ ഒക്കെയും ഫീൽ ഗുഡ് വൈബ് ആയിരുന്നു. അതിനാൽ തന്നെ കില്ലിൽ ധ്രുവ് എത്തുമ്പോൾ ഇതുവരെ കണ്ട വേഷങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

അതേസമയം, കഴിഞ്ഞ വർഷം ജൂലൈ അഞ്ചിനാണ് കിൽ തിയേറ്ററിൽ എത്തിയത്. ഒരു മണിക്കൂർ 45 മിനിറ്റ് നീണ്ടുനിൽക്കുന്ന റിയലിസ്റ്റിക് ചോരക്കളിയായാണ് സംവിധായകൻ നിഖിൽ നാഗേഷ് ഭട്ട് ‘കിൽ’ ഒരുക്കിയിരിക്കുന്നത്. 40 കോടി ബജറ്റിൽ എത്തിയ ചിത്രം 48 കോടിക്കടുത്ത് കളക്ഷൻ നേടിയിട്ടാണ് തിയേറ്റർ വിട്ടത്. ഹോളിവുഡ് സംവിധായകൻ ഛാഡ് സ്റ്റാഹെൽസ്കി കിൽ ഹോളിവുഡിൽ റീമേക്ക് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Content Highlights: Reports suggest that Dhruv Vikram will be the hero in the Tamil remake of Kill

dot image
To advertise here,contact us
dot image