'വിജയ്‌യുടെ കട്ട ഫാൻ സൂര്യ', സിനിമ കണ്ട് അഭിനന്ദിച്ച് നടൻ

വിജയുടെ കടുത്ത ആരാധകനായ സൂര്യ സേതുപതിക്ക് ഈ കണ്ടുമുട്ടലും അഭിനന്ദനവും മറക്കാൻ ആവില്ല.

dot image

വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ’ഫീനിക്‌സ്’. ചിത്രം ഇന്ന് തിയറ്ററുകളില്‍ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സൂര്യയുടെ സിനിമ കണ്ടിരിക്കുകയാണ് ദളപതി വിജയ്. ഫീനിക്‌സ് കണ്ട വിജയ്, സംവിധായകന്‍ അനല്‍ അരശിനെയും സൂര്യ സേതുപതിയേയും നേരിട്ട് കണ്ട് ചിത്രത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. വിജയുടെ കടുത്ത ആരാധകനായ സൂര്യ സേതുപതിക്ക് ഈ കണ്ടുമുട്ടലും അഭിനന്ദനവും മറക്കാൻ ആവില്ല.

പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ അനല്‍ അരശ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വരലക്ഷ്മി, സമ്പത്ത്, ദേവദര്‍ശിനി, മുത്തുകുമാര്‍, ദിലീപന്‍, അജയ് ഘോഷ്, ഹരീഷ് ഉത്തമന്‍, മൂണര്‍ രമേശ്, അഭിനക്ഷത്ര, വര്‍ഷ, നവീന്‍, ഋഷി, നന്ദ ശരവണന്‍, മുരുകദാസ്, വിഘ്നേഷ്, ശ്രീജിത്ത് രവി,ആടുകളം നരേന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

സൂര്യ സേതുപതിയുടെ ആദ്യ നായക വേഷമാണെങ്കിലും ഇതിനു മുന്നേ നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ സൂര്യ സേതുപതി അഭിനയിച്ചിട്ടുണ്ട്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Story highlight:  Actor Vijay congratulates Suriya sethupathi after watching his film

dot image
To advertise here,contact us
dot image