'ഞാൻ ഇങ്ങനെയാണ് മറ്റുള്ളവർക്ക് വേണ്ടി മാറാൻ പറ്റില്ല'; ആരോടും സോറി പറയാനില്ലെന്നും മാധവ് സുരേഷ്

'എന്ത് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും പ്രശ്‌നമാണ്. നമ്മളെ വിമർശിക്കാനും താഴെയിടാനും എപ്പോഴും ആളുകളുണ്ടാകും'

dot image

കഴിഞ്ഞ കുറച്ചുനാളായി സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നയാളാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. സിനിമയിൽ കാലെടുത്ത് വെച്ച മാധവ് ഓഫ്‌സ്‌ക്രീൻ ആറ്റിറ്റിയൂടിന്റെ പേരിലാണ് ചർച്ചയാകാറുള്ളത്. താരത്തിന്റെ ആറ്റിറ്റിയൂഡിന്റെയും നിലപാടിന്റെയും പേരിലും ട്രോളും വിമര്‍ശനങ്ങളും ലഭിക്കാറുണ്ട്. എന്നാൽ ഈ സ്വഭാവം മൂലം ആരെങ്കിലും ഒഫൻഡഡ് ആയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാനില്ലെന്നും തന്‍റെ വ്യക്തിത്വത്തെ മാറ്റാനാകില്ലെന്നും മാധവ് പറഞ്ഞു. റിപ്പോർട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാധവ്.

സിനിമാമേഖലയിലേക്ക് കാലുവെച്ച ഉടനെ തന്നെ എങ്ങനെയാണ് ഇത്തരത്തില്‍ സംസാരിക്കാനും അഭിപ്രായങ്ങള്‍ രൂക്ഷമായി തന്നെ പ്രകടിപ്പിക്കാനും കഴിയുന്നതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മാധവ്. 'എന്ത് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും പ്രശ്‌നമാണ്. നമ്മളെ വിമർശിക്കാനും താഴെയിടാനും എപ്പോഴും ആളുകളുണ്ടാകും. മറ്റൊരാളെ സന്തോഷിപ്പിക്കാൻ വേണ്ടി ഞാൻ ആരാണ് എന്നുളളത് മാറ്റാനാകില്ല.

എന്റെ ഈ പേഴ്‌സണാലിറ്റി കാരണം ആരെങ്കിലും ഒഫൻഡാകുകയാണെങ്കിൽ ഐ ആം നോട്ട് സോറി, ഇതാണ് ഞാൻ. കുറച്ച് കഴിഞ്ഞ് ഒന്നൂടെ സെറ്റ് ആയിട്ട് ഇങ്ങനെ ആവാം എന്നൊക്കെ ചിന്തിക്കാൻ എനിക്ക് പറ്റില്ല. എന്റെ പേഴ്‌സണലിറ്റി വെച്ച് എനിക്കൊരു റബ്ബർ സ്റ്റിങ് കളിക്കാൻ പറ്റില്ല. ഇതാണ് ഞാൻ, ഇങ്ങനെ തുടരാനാണ് ഞാൻ താത്പര്യപ്പെടുന്നത് ആർക്കേലും ഇഷ്ടടമല്ലെങ്കിൽ ഞാൻ പറഞ്ഞ പോലെ ഐ ആം നോട്ട് സോറി,' മാധവ് സുരേഷ് പറഞ്ഞു.

ജാനകി vs സ്‌റ്റേറ്റമെന്റ് ഓഫ് കേരള എന്ന ചിത്രത്തിലാണ് മാധവ് സുരേഷ് അടുത്തതായി എത്തുന്നത്. സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായികവേഷത്തിലെത്തുന്നത്. എന്നാൽ ചിത്രത്തിന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മൂലം റിലീസ് വൈകുകയാണ്.

ചിത്രത്തിന്റെ ടൈറ്റിലിലെ ജാനകി എന്ന പേര് സീതയുടെ മറ്റൊരു നാമമാണെന്നും കഥാപാത്രത്തിനും സിനിമയ്ക്കും ആ പേര് നൽകുന്നത് ഉചിതമായ നടപടിയായിരിക്കില്ലെന്നുമാണ് സെൻസർ ബോർഡിന്റെ നിലപാട്. ഇത് അനൗദ്യോഗികമായി മാത്രമാണ് അറിയിച്ചിരിക്കുന്നത് എന്നും സിനിമാക്കാർ പറയുന്നു. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ അണിയറപ്രവർത്തകർ കോടതിയിൽ ഹരജിയിൽ സമർപ്പിച്ചിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ മലയാള സിനിമാപ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

Content Highlight- Madav Suresh says he can't change his personality for others

dot image
To advertise here,contact us
dot image