കഥാപാത്രത്തിന് വേണ്ടി ഒരുപാട് ഹോംവര്‍ക്ക് ചെയ്യാത്ത നടി; ഞങ്ങള്‍ പെട്ടെന്ന് കൂട്ടായി:അഥര്‍വ

'എല്ലാം കഴിഞ്ഞിട്ട് എന്നെയോ നെല്‍സണ്‍ സാറിനെയോ നോക്കി ഒന്ന് ചിരിക്കും. ആക്ഷന്‍ പറയുന്നതിന്റെ തൊട്ട് മുമ്പ് വരെ ചിരിച്ച് നല്ല ജോളിയായിട്ടായിരിക്കും'

dot image

നെല്‍സണ്‍ വെങ്കിടേശന്‍റെ സംവിധാനത്തിൽ അഥര്‍വ മുരളിയും നിമിഷ സജയനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് ഡി എന്‍ എ. ക്രൈം ത്രില്ലര്‍ ഗണത്തിൽപ്പെടുന്ന സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ നിമിഷയെക്കുറിച്ച് പറയുകയാണ് നടൻ അഥര്‍വ. കഥാപാത്രത്തിന് വേണ്ടി ഒരുപാട് റിഹേഴ്‌സലോ ഹോം വര്‍ക്കോ ചെയ്യുന്ന ആര്‍ട്ടിസ്റ്റല്ല നിമിഷയെന്ന് അഥർവ പറയുന്നു. സിനിമാ വികടന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ഞാന്‍ നിമിഷയുടെ അടുത്ത് ഒരുപാട് തവണ ചോദിച്ച ഒരു കാര്യം ഉണ്ട്. നായാട്ട് എന്ന സിനിമയെക്കുറിച്ചായിരുന്നു അത്. ഞാന്‍ ആ സിനിമ കണ്ടിട്ട് നിമിഷയുടെ അടുത്ത് എന്തുകൊണ്ടാണ് ആ സിനിമ അവര്‍ തിരഞ്ഞെടുത്തത് എന്നും അതുപോലെ എങ്ങനെയാണ് ആ സിനിമയെ അപ്രോച്ച് ചെയ്തതെന്നും ചോദിച്ചിരുന്നു.സെറ്റില്‍ വച്ച് ഞങ്ങള്‍ പെട്ടെന്ന് കമ്പനിയായി. ആദ്യത്തെ ദിവസം തന്നെ ഞാനും നിമിഷയും ഫ്രണ്ട്‌സായി. നല്ല കംഫര്‍ട്ടബിളായിരുന്നു.

അതുപോലെ നിമിഷ വളരെ ക്രിയേറ്റീവായി ചിന്തിക്കുന്ന ആളാണ്. അങ്ങനെ നമ്മള്‍ സംസാരിക്കുമ്പോഴാണ് ഞാന്‍ എങ്ങനെയാണ് കഥാപാത്രത്തിനെ അപ്രോച്ച് ചെയ്യുന്നത് എന്നൊക്കെ ചോദിച്ചത്. ഒരു അഭിനേതാവെന്ന നിലയില്‍ കഥാപാത്രത്തിന് വേണ്ടി അവര്‍ ഒരുപാട് പ്രിപ്പറേഷനോ ഹോം വര്‍ക്കോ ചെയ്യുന്നില്ലെന്ന് എനിക്കപ്പോഴാണ് മനസിലായത്.

ഉദാഹരണമായി ഞാനും നെല്‍സണ്‍ സാറും നിമിഷയും അവിടെ നില്‍ക്കുന്നുണ്ടാകും. നെല്‍സണ്‍ സാര്‍ സീന്‍ വിശദീകരിക്കുകയായിരിക്കും. നിമിഷ ഒരു ഐ കോണ്‍ഡാക്റ്റും തരില്ല. താഴേക്ക് നോക്കുകയായിരിക്കും പക്ഷേ സാര്‍ പറയുന്നതൊക്കെ കേള്‍ക്കുന്നുണ്ടാകും. കേട്ട് തലയാട്ടുന്നുണ്ടാകും. എല്ലാം കഴിഞ്ഞിട്ട് എന്നെയോ നെല്‍സണ്‍ സാറിനെയോ നോക്കി ഒന്ന് ചിരിക്കും. നിമിഷ ആക്ഷന്‍ പറയുന്നതിന്റെ തൊട്ട് മുമ്പ് വരെ ചിരിച്ച് നല്ല ജോളിയായിട്ടായിരിക്കും. ആക്ഷന്‍ പറഞ്ഞയുടനെ ട്രാന്‍സ്‌ഫോം ആകും. ട്രാന്‍സ്‌ഫോമായിട്ട് എന്ത് വരുന്നോ അത് പോലെ ചെയ്യും,’ അഥര്‍വ പറയുന്നു.

Content Highlights- Atharva speaks about Nimisha Sajayan

dot image
To advertise here,contact us
dot image