ജനനായകന് ശേഷം അഭിനയം തുടരുമോ എന്ന് വിജയ്‌യോട് ചോദിച്ചു; അതിനുള്ള മറുപടി രസകരമായിരുന്നു: ശ്രീനാഥ്‌

കഴിഞ്ഞ ദിവസം ഇതിനെക്കുറിച്ച് നടി മമിത ബൈജുവും മനസുതുറന്നിരുന്നു

dot image

ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കമേഷ്യല്‍ എന്‍റര്‍ടെയ്നര്‍ ആയി പുറത്തിറങ്ങുന്ന ഇതിനകം ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെങ്കിലും ജനനായകന് ശേഷവും വിജയ് അഭിനയം തുടരുമെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ച് മനസുതുറക്കുകയാണ് തമിഴ് നടൻ ശ്രീനാഥ്.

നിലവിൽ വിജയ്‌യുടെ ശ്രദ്ധ മുഴുവൻ രാഷ്ട്രീയത്തിലേക്ക് ആണെന്നും ജനനായകന് ശേഷം അഭിനയം തുടരാനുള്ള സാധ്യതകൾ ഇല്ലെന്നുമാണ് ഒരു അഭിമുഖത്തിൽ ശ്രീനാഥ്‌ പറയുന്നത്. 'ജനനായകന്റെ ഷൂട്ടിംഗ് സ്പോട്ടിൽ ഇരിക്കുമ്പോൾ ഇതാണോ ലാസ്റ്റ് ഫിലിം എന്ന് ഞാൻ വിജയ്‌യോട് ചോദിച്ചു. അതെ എന്ന തരത്തിൽ അദ്ദേഹം ഒന്ന് മൂളി. ജനനായകൻ കഴിഞ്ഞു ഒന്നോ രണ്ടോ സിനിമ ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന തരത്തിൽ മൂളി. നിലവിൽ അദ്ദേഹം സിനിമയിൽ തുടരാൻ ചാൻസ് ഇല്ല. മുഴുവനായും രാഷ്ട്രീയത്തിലേക്ക് മാറുകയാണ്', ശ്രീനാഥ്‌ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇതിനെക്കുറിച്ച് നടി മമിത ബൈജുവും മനസുതുറന്നിരുന്നു. ജനനായകന് ശേഷം അഭിനയം തുടരുമോ എന്ന് വിജയ് സാറിനോട് താൻ നേരിട്ട് ചോദിച്ചിരുന്നെന്നും എന്നാൽ അത് ഇലക്ഷൻ്റെ റിസൾട്ട് അനുസരിച്ച് ഇരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും മമിത പറഞ്ഞു. അതേസമയം, ജനനായകന്റെ ടീസർ വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ വിജയ് പൊലീസ് ഓഫീസർ ആയിട്ടാണ് എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. കയ്യിൽ ഒരു വാളുമായി പൊലീസ് വേഷത്തിൽ വില്ലന്മാരുടെ മുന്നിലേക്ക് നടന്നുവരുന്ന വിജയ്‌യെ ആണ് ടീസറിൽ കാണാനാകുന്നത്. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. 'എൻ നെഞ്ചിൽ കുടിയിരിക്കും' എന്ന വിജയ്‌യുടെ ഹിറ്റ് ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്.

2026 ജനുവരി 9 ആണ് 'ജനനായകൻ' തിയേറ്ററിൽ എത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.

Content Highlights: Actor Srinath about Thalapathy Vijay's retrirement from movies

dot image
To advertise here,contact us
dot image