
ആമിർ ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് സിത്താരെ സമീൻ പർ. ഒരു സ്പോർട്സ് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമ വലിയ പ്രതീക്ഷകളോടെ ഇന്ന് തിയേറ്ററിലെത്തി. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആമിർ ഖാന്റെ ഗംഭീര തിരിച്ചുവരവാണ് സിനിമയെന്നാണ് ആദ്യ പ്രതികരണങ്ങൾ.
ഡബിൾ മീനിംഗിന്റെയോ കളിയാക്കലുകളുടെയോ അകമ്പടിയില്ലാതെയാണ് സിത്താരെ സമീൻ പറിലെ തമാശകൾ ഒരുക്കിയിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ സിനിമ നല്ലൊരു അനുഭവം ആയി മാറുന്നു എന്നാണ് ബോളിവുഡ് ക്രിട്ടിക് ആയ അൻമോൽ ജംവാൽ എക്സിൽ കുറിച്ചിരിക്കുന്നത്. ചിത്രം മുൻ ആമിർ ഖാൻ സിനിമകളെപ്പോലെ നിരാശപ്പെടുത്തിയില്ലെന്നും കമന്റുകളുണ്ട്. ഉറപ്പായും സിത്താരെ സമീൻ പർ പ്രേക്ഷകരെ കരയിപ്പിക്കുമെന്നും വളരെ ഗംഭീരമായിട്ടാണ് സിനിമയിലെ ഇമോഷനുകൾ അവതരിപ്പിച്ചിരിക്കുന്നത് എന്നും അഭിപ്രായങ്ങളുണ്ട്. ചിത്രത്തിന് ആദ്യ ദിനം മികച്ച കളക്ഷൻ നേടാനാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുക്കൂട്ടൽ.
Just watched #SitaareZameenPar ♥️
— Roshan Rai (@RoshanKrRaii) June 20, 2025
Lovely movie, full of emotions, not one dry eye in the theatre in that ending scene.
If you don't go and watch this movie in theatres, stop complaining that Bollywood doesn't make good movies.
Not as brilliant as Taare Zameen Par but a lovely… pic.twitter.com/kIk9IRsx9t
#SitaareZameenPar is a beautiful example of how effective comedy does not have to resort to double meaning dialogues & profanity for laughs!
— ANMOL JAMWAL (@jammypants4) June 20, 2025
Genuinely funny & so wholesome ❤️
ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിർ ഖാൻ സിനിമയിലെത്തുന്നത്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. താരേ സമീൻ പർ എന്ന സിനിമയുടെ സീക്വൽ ആണ് 'സിത്താരെ സമീൻ പർ' എന്നും ഇതൊരു സ്പാനിഷ് സിനിമയുടെ അഡാപ്റ്റേഷൻ ആണെന്നും നേരത്തെ ആമിർ ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ - എഹ്സാൻ - ലോയ് ആണ് സംഗീതം. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തുന്ന ആമിർ ഖാൻ സിനിമയാണിത്. ലാൽ സിംഗ് ഛദ്ദ ആയിരുന്നു അവസാനമായി തിയേറ്ററിലെത്തിയ ആമിർ ചിത്രം.
Content Highlights: Aamir Khan film Sitaare Zamin Par gets good reviews after first show