
തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ജനപ്രീതി നേടിയ നടിയാണ് ജെനീലിയ ഡിസൂസ. മുംബെെക്കാരിയാണെങ്കിലും തെലുങ്ക്, തമിഴ് സിനിമാ ലോകത്താണ് ജെനീലിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ബോളിവുഡിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം. പിന്നീട് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി. ആമിർ ഖാൻ ചിത്രം സിത്താരേ സമീർ പേർ എന്ന സിനിമയാണ് നടിയുടേതായി റിലീസിന് ഒരുങ്ങുന്നത്.
കരിയറിൽ സജീവമായിരുന്ന സമയത്ത് ജെനീലിയ വലിയ ഗോസിപ്പുകളിൽ ചെന്നുപെട്ടിട്ടില്ല. എന്നാൽ ഒരിക്കൽ ജോൺ എബ്രഹാമുമായി ചേർത്ത് നടിയുടെ പേരിൽ വളരെ വ്യത്യസ്തമായ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഫോഴ്സ് എന്ന സിനിമയിൽ ജെനീലിയയും ജോൺ എബ്രഹാമും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഇരുവരും വിവാഹിതരാകുന്ന സീനുണ്ട്. ഈ സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ അവിചാരിതമായി
യഥാര്‍ത്ഥത്തില്‍ വിവാഹം നടന്നെന്നാണ് അന്ന് വന്ന റിപ്പോർട്ടുകൾ.
യഥാർത്ഥ പൂജാരിയാണ് വിവാഹ ചടങ്ങുകൾ നടത്തിയത്, എല്ലാ പരമ്പരാഗത ചടങ്ങുകളോട് കൂടിയായിരുന്നു സീൻ. സീനെടുത്ത് വന്നപ്പോൾ ഇത് ശരിക്കും വിവാഹമായി. പിന്നീടാണ് റിതേഷ് ദേശ്മുഖ് ജെനീലിയയെ വിവാഹം ചെയ്യുന്നെന്ന വാർത്ത പുറത്ത് വന്നത്. ഇതോടെ വിവാഹം നടത്തിയ പൂജാരി ഫോഴ്സിന്റെ പ്രൊഡ്യൂസർ വിപുൽ അമൃത് ലാൽ ഷായുടെ ഓഫീസിലെത്തി പരാതിപ്പെട്ടു. താലി കെട്ടി, ഏഴ് തവണ വലംവെച്ച് എല്ലാ ചടങ്ങുകളോടെയും നടത്തിയ വിവാഹമാണ് ജെനീലിയുടേതും ജോണിന്റേതുമെന്നും അതിനാൽ ജെനീലിയക്ക് രണ്ടാമത് വിവാഹം ചെയ്യാനാകില്ലെന്നും ഇദ്ദേഹം വാദിച്ചു. എന്നാൽ നിർമാതാവ് ഇത് പബ്ലിസിറ്റി സ്റ്റണ്ടായി കണ്ട് തള്ളിക്കളയുകയായിരുന്നു.
വർഷങ്ങൾക്കിപ്പുറം അന്ന് പ്രചരിച്ച വാർത്തകളോട് പ്രതികരിക്കുകയാണ് ജെനീലിയ ഡിസൂസ. 'അതിൽ ഒരു സത്യവുമില്ല. ഞങ്ങൾ വിവാഹിതരായിട്ടില്ല. ഈ കഥകൾ പിആർ ആണ് പ്രചരിപ്പിച്ചത്, എന്തുകൊണ്ടാണ് അവർ ഇത് ചെയ്തതെന്ന് നിങ്ങൾ അവരോട് ചോദിക്കണം,' നടി പറഞ്ഞു. സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
Content Highlights: Actress responds to gossip after years of marriage to John Abraham