'60 വയസുള്ള എനിക്ക് നായിക 37കാരിയായ ജെനീലിയ.. പ്രായത്തെ കുറിച്ചുള്ള ചിന്ത വന്നിരുന്നു': ആമിര്‍ ഖാന്‍

'ഇന്ന് 80 വയസുള്ള ആളാക്കാനും തിരിച്ച് പ്രായം കുറയ്ക്കാനും വിഎഫ്എക്‌സ് കൊണ്ട് എളുപ്പം സാധിക്കും'

dot image

ബോളിവുഡിന്റെ മിസ്റ്റർ പെർഫക്ഷനിസ്റ്റ് ആമിർ ഖാന്റെ പുതിയ ചിത്രം 'സിത്താരെ സമീൻ പർ' റിലീസിന് ഒരുങ്ങുകയാണ്. സിനിമയിൽ ആമിര്‍ ഖാന്റെ നായികയായി എത്തുന്നത് ജെനീലിയയാണ്. 60 വയസ് പ്രായമുള്ള ആമിര്‍ ഖാന്റെ നായികയായി 37 വയസ് മാത്രം പ്രായമുള്ള ജെനീലിയ എത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ഇപ്പോൾ. 23 വയസ് പ്രായവ്യത്യാസം താനും ചിന്തിച്ചിരുന്നുവെന്നും എന്നാൽ പ്രായം കുറയ്ക്കാനും കൂട്ടാനും വിഎഫ്എക്‌സ് കൊണ്ട് എളുപ്പം സാധിക്കുമെന്ന് നടൻ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'പ്രായവ്യത്യാസത്തെ കുറിച്ച് എനിക്കറിയാം. ആ ചിന്ത എനിക്കും വന്നിരുന്നു. പക്ഷെ സിനിമയില്‍ ഞങ്ങള്‍ 40കളുടെ തുടക്കത്തിലാണ്. ആ പ്രായത്തിലുള്ള കഥാപാത്രങ്ങളെയാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. എനിക്ക് ഇപ്പോള്‍ 60 വയസ് ആയി. ഇന്ന് വിഎഫ്എക്‌സിന്റെ ഗുണം നമുക്കുണ്ട്. മുമ്പായിരുന്നെങ്കില്‍ 18കാരനായി അഭിനയിക്കണമെങ്കില്‍ എനിക്ക് പ്രോസ്‌തെറ്റിക് മേക്കപ്പ് ചെയ്യേണ്ടി വന്നേനെ, അനില്‍ കപൂര്‍ ‘ഈശ്വര്‍’ സിനിമയില്‍ ചെയ്തത് പോലെ. ചെറുപ്പമായിരുന്ന അദ്ദേഹം 80 വയസുള്ള ഒരാളായി അഭിനയിച്ചു. ഇന്ന് 80 വയസുള്ള ആളാക്കാനും തിരിച്ച് പ്രായം കുറയ്ക്കാനും വിഎഫ്എക്‌സ് കൊണ്ട് എളുപ്പം സാധിക്കും,' എന്നാണ് ആമിര്‍ പറയുന്നത്.

അതേസമയം സിത്താരെ സമീൻ പർ ജൂൺ 20 നാണ് തിയേറ്ററുകളിലെത്തുന്നത്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്.

Content Highlights: Aamir Khan says he had thought about the age difference with Genelia

dot image
To advertise here,contact us
dot image